ആരാധനാമൂര്‍ത്തിക്ക് മദ്യവും സിഗരറ്റും!
ഈശ്വരന് പുഷ്പങ്ങളും ഫലങ്ങളും നിവേദ്യമര്‍പ്പിക്കുക സാധാരണയാണ്. എന്നാല്‍, ആരാധനാ മൂര്‍ത്തിയുടെ പ്രീതിക്കായി മദ്യവും സിഗരറ്റും കാണിക്ക അര്‍പ്പിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് അത്ഭുതം തോന്നാം. ഇത്തവണ വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയിലൂടെ ഞങ്ങള്‍ നിങ്ങളെ ഇത്തരമൊരു കാഴ്ചയിലേക്കാണ് ക്ഷണിക്കുന്നത്.ഗുജറാത്തിലെ മഞ്ചല്‍പൂര്‍ എന്ന സ്ഥലത്താണ് വിചിത്രമായ കാണിക്കകള്‍ സ്വീകരിക്കുന്ന ആരാധനാ മൂര്‍ത്തിയുടെ ആസ്ഥാനം. ഗുജറാത്തില്‍ മദ്യം നിരോധിച്ചിട്ടുണ്ട് എങ്കിലും ജീവ മാമയുടെ ക്ഷേത്രത്തിലേക്ക് മദ്യം ഒഴുകുന്നു. ഫോട്ടോഗാലറിസിഗരറ്റും മദ്യവും മാത്രമല്ല കന്നുകാലികളെയും ആഗ്രഹ പൂര്‍ത്തീകരണത്തിനായി ജീവാമാമയ്ക്ക് സമര്‍പ്പിക്കുന്നു. ഈ വിചിത്രമായ ആചാരത്തിനു പിന്നില്‍ രസകരമായൊരു കഥയുമുണ്ട്.
ഭരത് ഭായ് സോളങ്കി എന്ന തദ്ദേശവാസി ക്ഷേത്രത്തിന്റെ കഥ പറയുന്നത് നമുക്ക് കേള്‍ക്കാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവമാണ്. ഒരു വിശേഷത്തില്‍ പങ്കെടുക്കാനായി ഗ്രാമീണരെല്ലാം ഗ്രാമത്തിനു വെളിയിലേക്ക് പോയി. അവസരം മുതലാക്കി കൊള്ളചെയ്യാനായി കൊള്ളസംഘം ഗ്രാമത്തില്‍ പ്രവേശിച്ചു.
ഈ സമയത്താണ് സമീപ ഗ്രാമത്തില്‍ താമസിക്കുന്ന ജീവ എന്ന ആള് സഹോദരിയെകാണാനായി എത്തുന്നത്. കൊള്ളക്കാരെ കണ്ട ജീവ ഒറ്റയ്ക്ക് അവരെ എതിരിട്ടു. വളരെ സമയം കഴിഞ്ഞ് ജീവയ്ക്കൊപ്പം നാട്ടുകാരുമെത്തി കൊള്ളക്കാരെ തുരത്തി. പക്ഷേ, മാരകമായ മുറിവുകളേറ്റ ജീവ ലോകത്തോട് വിടപറഞ്ഞു.ജീവയുടെ വിയോഗത്തില്‍ ദു:ഖിതരായ നാട്ടുകാര്‍ ജീവ മാമ ക്ഷേത്രം നിര്‍മ്മിച്ചു. പിന്നീട്, ആഗ്രഹപൂര്‍ത്തീകരണത്തിനായി ഗ്രാമീണര്‍ ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നത് പതിവായി. ആഗ്രഹം സഫലീകരിച്ചു കഴിഞ്ഞാല്‍ ജീവമാമയ്ക്ക് സിഗരറ്റും മദ്യവുമാണ് ആളുകള്‍ പകരം നല്‍കുന്നത്!
ജീവമാമയ്ക്ക് മദ്യവും മാംസവും വളരെ ഇഷ്ടമാണെന്നാണ് വിശ്വാസം. മുമ്പൊക്കെ മൃഗബലി നടത്തുമായിരുന്നു എങ്കിലും മൃഗബലി നിരോധിച്ചതില്‍ പിന്നെ മാംസത്തിനു പകരം കാലികളെയാണ് കാണിക്കയായി നല്‍കുന്നത്. നല്ലൊരു പ്രവര്‍ത്തിയുടെ സ്മരണയ്ക്കായി ഒരാളുടെ സ്മാരകം നിര്‍മ്മിക്കുന്നതില്‍ തെറ്റില്ല. അതോടൊപ്പം മദ്യം, മാംസം, സിഗരറ്റ് തുടങ്ങിയവ കാണിക്കയായി നല്കുന്ന തരം ആചാരങ്ങളെ പ്രോത്സാഹിപ്പിക്കാനാവുമോ? നിങ്ങളുടെ അഭിപ്രായം അറിയിക്കൂ.ആരാധനാമൂര്‍ത്തിക്ക് മദ്യവും സിഗരറ്റും നല്‍കുന്നത്
Follow Webdunia malayalam