Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാണിക്കയായി പാമ്പുകള്‍ !

കാണിക്കയായി പാമ്പുകള്‍ !
ആഗ്രഹ പൂര്‍ത്തീകരണത്തിനായി ഈശ്വര പ്രാര്‍ത്ഥന നടത്തുന്നവരാണ് നമ്മുടെ രാജ്യത്തെ മിക്ക ആളുകളും. ഇപ്പറഞ്ഞതിന്‍റെ വ്യാപ്തി മനസ്സിലാക്കണമെങ്കില്‍ മധ്യപ്രദേശിലെ ബുര്‍ഹാന്‍‌പൂരിലെ നാഗമന്ദിറില്‍ ചെന്നാല്‍ മതിയാവും. ഇവിടെയെത്തി പ്രാര്‍ത്ഥന നടത്തിയശേഷം ഒരു ജോഡി ജീവനുള്ള പാമ്പുകളെ കാണിക്ക അര്‍പ്പിച്ചാല്‍ ആഗ്രഹ പൂര്‍ത്തീകരണം നടക്കുമെന്നാണ് പൊതുവെ ഉള്ള വിശ്വാസം! ഫോട്ടോഗാലറി

അദ്‌വാള്‍ കുടുംബമാണ് ഉതാവലി നദിക്കരയിലുള്ള ഈ ക്ഷേത്രത്തിന്‍റെ നടത്തിപ്പുകാര്‍. ഇവിടെ ഋഷിപഞ്ചമി ദിവസം. അതായത്, ഗണേശ ചതുര്‍ത്ഥിയുടെ അടുത്ത ദിവസം, വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. അഭീഷ്ട സിദ്ധിക്കായി പ്രാര്‍ത്ഥന നടത്താനായോ അല്ലെങ്കില്‍ അഭിലാഷം സാധിച്ചതിന് പകരമായി പാമ്പുകളെ സമര്‍പ്പിക്കാനോ എത്തുന്നവരാണ് ഇവിടെയെത്തുന്നവരില്‍ അധികവും.

ജോലി ലഭിക്കാനും വ്യാപാരം മെച്ചപ്പെടാനും സന്താന ലബ്ധിക്കും ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാ‍നും ധാരാളം ആളുകള്‍ ഇവിടെ എത്തുന്നു. പ്രാര്‍ത്ഥന ഫലിച്ച ശേഷം ഇവര്‍ പാമ്പുകളെ സമര്‍പ്പിക്കുകയും ചെയ്യുന്നു.

WDWD
ഞങ്ങള്‍ ഇവിടെ കണ്ടുമുട്ടിയ ദിലീപ് എന്ന ഭക്തന്‍ താന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നാഗമന്ദിറില്‍ വരാറുണ്ടെന്ന് പറഞ്ഞു. ആഗ്രഹ പൂര്‍ത്തീകരണത്തിന്‍റെ നന്ദി പ്രകാശനമായി കഴിഞ്ഞ 25 വര്‍ഷമായി അയാള്‍ ഇവിടെ എത്തി പാമ്പുകളെ സമര്‍പ്പിക്കുന്നു.

webdunia
WD
നാഗ മന്ദിറിനെ കുറിച്ച് പുരാതനമായൊരു കഥ നിലവിലുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടം കൊടും കാടായിരുന്ന സമയത്ത് ഒരു സംഘം കുതിരപ്പടയാളികള്‍ ഇതിലേ പോവാനിടയായി. ആസമയം, മുള്ളുകള്‍ കൊണ്ട് ചുറ്റിവരിയപ്പെട്ട നിലയില്‍ ഒരു നാഗം അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. മനുഷ്യരൂപം പൂണ്ട നാഗം ഇവരോട് സഹായം അഭ്യര്‍ത്ഥിച്ചു.
മുള്ളുകളില്‍ നിന്ന് മോചിതനാവാന്‍ നാഗത്തെ സഹായിച്ച പടയാളികളെ നാഗം അനുഗ്രഹിച്ചു. ഇവിടെ മനസ്സില്‍ എന്തെങ്കിലും ആഗ്രഹവുമായി എത്തുന്നവര്‍ക്ക് അത് സാധിക്കുമെന്നായിരുന്നു അനുഗ്രഹം.

പരമ്പരകളായി അദ്‌വാള്‍ കുടുംബമാണ് നാഗമന്ദിരത്തിന്‍റെ നടത്തിപ്പുകാര്‍. ഇവരെ “നാഗമന്ത്രി” എന്ന പേരിലും ഇവിടെ അറിയപ്പെടുന്നു.

webdunia
WD
ഈ വിശ്വാസം മനുഷ്യരെ സംബന്ധിച്ചിടത്തോളം കുഴപ്പമൊന്നുമില്ലാത്തതാണ്. എന്നാല്‍, പാവം പാമ്പുകളെ സംബന്ധിച്ചിടത്തോളമോ? ഋഷിപഞ്ചമിക്ക് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഇവിടുത്തുകാര്‍ ഭക്തര്‍ക്ക് വില്‍ക്കാനായി പാമ്പുകളെ പിടികൂടി വേദനാജനകമായ സാഹചര്യത്തില്‍ സൂക്ഷിക്കുന്നു. നമ്മുടെ വിശ്വാസങ്ങള്‍ക്ക് വേണ്ടി പാവം ജീവികള്‍ വേദന അനുഭവിക്കേണ്ടതുണ്ടോ? നിങ്ങള്‍ എന്താണ് ഇതെ കുറിച്ച് പറയുന്നത്. നിങ്ങളുടെ അഭിപ്രായം എന്തായാലും അത് ഞങ്ങളെ അറിയിക്കുമല്ലോ.

പ്രാര്‍ത്ഥന ഫലിക്കാന്‍ പാമ്പിനെ സമര്‍പ്പിക്കുന്നത്

Share this Story:

Follow Webdunia malayalam