രോഗം വന്നാല്‍ ഡോക്ടറെ കണ്ട് ചികിത്സിക്കുക എന്നതാണ് ശരിയായ വഴി. എന്നാല്‍, രോഗം വന്നാല്‍ ഡോക്ടറെ കാണാതെ ദേവീഭജനം നടത്തിയാല്‍ മതിയെന്ന് ആരെങ്കിലും പറഞ്ഞാലോ. പോരാത്തതിന്, ഭജനം നടത്തുമ്പോള്‍ ഡോക്ടറെ കാണാന്‍ ശ്രമിച്ചാല്‍ മരിച്ചു പോവുമെന്ന് കൂടി കേട്ടാലോ?ഇക്കാര്യങ്ങള്‍ക്കെല്ലാം ഉത്തരം ലഭിക്കണമെങ്കില്‍ നയീമാത ക്ഷേത്രത്തില്‍ പോവണം. ഇത്തവണ വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയിലൂടെ ഞങ്ങള്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോവുന്നത് മധ്യപ്രദേശിലെ ബുര്‍ഹാംപൂര്‍ ജില്ലയിലുള്ള ഒരു ചെറിയ ക്ഷേത്രത്തിലേക്കാണ്. “നയിമാത” ക്ഷേത്രം ചെറുതാണെങ്കിലും വിദൂര ദേശങ്ങളില്‍ നിന്ന് പോലും ഇവിടേക്ക് ആളുകള്‍ എത്താറുണ്ട്. ശാരീരികമായും മാനസികമായും പീഡകളനുഭവിക്കുന്നവരാണ് ഇവിടെയെത്തുന്നവരില്‍ അധികവും. ഫോട്ടോഗാലറി
ഡോക്‍ടര്‍മാര്‍ കൈയ്യൊഴിഞ്ഞ രോഗികള്‍ ദേവീകൃപയ്ക്കായി ഇവിടെയെത്തുന്നത് സാധാരണയാണ്. ക്ഷേത്രത്തിലെ ദേവിയുടെ അനുഗ്രഹത്താല്‍ ഭേദമാക്കാനാവാത്ത രോഗങ്ങള്‍ക്ക് പോലും ശമനമുണ്ടാവുമത്രേ. അഞ്ച് ചൊവ്വാഴ്ചകളില്‍ മുടങ്ങാതെ ദര്‍ശനം നടത്തിയാല്‍ ഏതുബാധയും ഒഴിഞ്ഞു പോവും എന്നും ഏതുരോഗവും ശമിക്കും എന്നുമാണ് വിശ്വാസം. എന്നാല്‍, ഒരു കാര്യം ശ്രദ്ധിക്കണം; ദര്‍ശനത്തിനു വരുന്നവര്‍ ഒരു കാരണവശാലും മറ്റ് ചികിത്സകള്‍ തേടരുത്!
നയീമാതയെ ഭജിച്ച് രോഗശാന്തി നേടുന്നതിനുള്ള നിയമങ്ങളെ കുറിച്ച് വ്യത്യസ്ത വിശ്വാസങ്ങളാണുള്ളത്. വെളുത്ത നിറത്തിലുള്ള ആഹാരം കഴിക്കരുത്, കറുത്ത നിറത്തിലുള്ള വസ്ത്രം ധരിക്കരുത് എന്നിങ്ങനെ. നിയമങ്ങള്‍ തെറ്റിച്ചാല്‍ അസുഖം കൂടുതല്‍ ഗുരുതരമാവുകയും ചെയ്യും.നയീമാത ക്ഷേത്രത്തിനു സമീപം താമസിക്കുന്ന സബ്ജന്‍ ബായി എന്ന സ്ത്രീയും രോഗ ശാന്തിക്കായി സഹായിക്കുമത്രേ. അവര്‍ ക്ഷേത്രത്തിനടുത്ത് അവരുടേതായ ഒരു അത്ഭുത ലോകം സൃഷ്ടിച്ചിരിക്കുന്നു. നയീമാത സ്വന്തം ശരീരത്തില്‍ പ്രവേശിക്കുമെന്നും അതിനാല്‍ രോഗികളെ ചികിത്സിക്കാനുള്ള ശക്തി അവര്‍ക്ക് ഉണ്ടാവുമെന്നുമാണ് ഇവരുടെ അവകാശവാദം. ഫോട്ടോഗാലറിസബ്ജന് ബായിയുടെ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്ത് പൈശാചിക ശക്തികളുടെ ഉപദ്രവത്തില്‍ നിന്ന് മോചനം നേടാന്‍ നിരവധി ആളുകള്‍ ഇവിടെയെത്താറുണ്ട്. പോരാത്തതിന്, സന്താനലബ്ധിക്കും കുഷ്ഠരോഗത്തിനും വരെ ഇവരുടെ കൈവശം ചികിത്സയുണ്ടെന്നും അവകാശപ്പെടുന്നു. രോഗമുക്തിക്ക് ഇവിടെ എത്തുന്നവര്‍ ഡോക്ടറെ കൂടി കാണാമെന്ന് കരുതിയാല്‍ അവര്‍ രോഗം മൂര്‍ച്ഛിച്ച് മരിക്കുമെന്നും സബ്ജന്‍ ബായി മുന്നറിയിപ്പു നല്‍കുന്നു.
ഇക്കാലത്ത് ചെറിയൊരു ആരോഗ്യ പ്രശ്നത്തിനു പോലും നമ്മള്‍ ഡോക്ടറെ സന്ദര്‍ശിക്കുന്നു. എന്നാല്‍, ഈ ഗ്രാമത്തിലെ ആളുകള്‍ വിശ്വാസത്തിന്‍റെ പേരില്‍ ചികിത്സയോട് വിമുഖത കാട്ടുന്നു. ഇതെ കുറിച്ച് നിങ്ങള്‍ക്ക് എന്താണഭിപ്രായം....ഞങ്ങളെ അറിയിക്കൂ.പ്രാര്‍ത്ഥന കൊണ്ടു മാത്രം രോഗം ഭേദമാവുമോ?
Follow Webdunia malayalam