ദുരൂഹതകളുടെ ഹൈവേ; കാണാതായത് 43 സ്ത്രീകളെ
ലണ്ടന്‍ , ചൊവ്വ, 12 ജൂണ്‍ 2012 (11:59 IST)
ദി ഹൈവേ ഓഫ് ടിയേഴ്സ്(കണ്ണീരിന്റെ ഹൈവേ) എന്ന പേര് കാനഡക്കാര്‍ക്ക് എന്നും ഒരു പേടിസ്വപ്നമാണ്. 50 ഓളം സ്ത്രീകളെ കാണാതായ കാനഡയിലെ ഈ ഹൈവേ, ഇന്നും ചുരുളഴിയാത്ത ദുരൂഹതകള്‍ പേറുന്ന പാതയാണ്. ഹൈവേ ഓഫ് ടിയേഴ്സ് എന്ന ബ്രിട്ടിഷ് കൊളംബിയ ഹൈവേ 16-ന്റെ ചരിത്രത്തിന് ഒരു സിനിമാ കഥയോട് സാമ്യമുണ്ട്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ 43 സ്ത്രീകളെയാണ് ഈ ഹൈവേയില്‍ കാണാതായത്. അവര്‍ എവിടെപ്പോയെന്നോ എന്ത് സംഭവിച്ചെന്നോ ഒരു വിവരവും ഇല്ല. കാണാതായവര്‍ ഒരു സീരിയല്‍ കില്ലറുടെ ഇരകളായി മാറിയിരിക്കാം എന്നാണ് ഈ നാട്ടിലെ പലരും വിശ്വസിക്കുന്നത്. മുമ്പ്, ഹൈവേ 16-ല്‍ വച്ച് ഒരു യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പ്രായം ചെന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇയാളെക്കുറിച്ച് യാതൊരു തുമ്പും ഇതുവരെ കിട്ടിയിട്ടില്ല. ഏറ്റവും ഒടുവിലായി മാഡിസന്‍ സ്കോട്ട്(20) എന്ന യുവതിയാണ് ഈ ഹൈവേയില്‍ വച്ച് അപ്രത്യക്ഷയായത്. 2011 മെയ് 28-നായിരുന്നു അത്. ഇവര്‍ സഞ്ചരിച്ച വാഹനം പൊലീസ് കണ്ടെത്തിയിരുന്നു. പക്ഷേ ഈ യുവതിക്ക് എന്ത് സംഭവിച്ചു എന്ന് ഇതുവരെ മനസ്സിലായിട്ടില്ല. ചില സ്ത്രീകളെ കാണാതായ സംഭവങ്ങള്‍ തമ്മില്‍ സമാനതകള്‍ ഉണ്ടെന്നതിനാല്‍ ഇവയെല്ലാം ഒരാള്‍ ചെയ്യുന്നതാണോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. പല കേസുകളിലും അന്വേഷണം പാതി വഴിയില്‍ നിലയ്ക്കുകയായിരുന്നു. ഹൈവേ 16-ല്‍ അപായ മുന്നറിയിപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ ഈ പാതയിലെ കണ്ണീരുണങ്ങുന്നില്ലെന്ന് മാത്രം.
Follow Webdunia malayalam