Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേവപ്രീതിക്ക് ശരീരം തുളച്ച് തൂക്കം!

ദേവപ്രീതിക്ക് ശരീരം തുളച്ച് തൂക്കം!
WDWD
ഇത്തവണ വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയിലൂടെ മധ്യപ്രദേശിലെ മാള്‍വയില്‍ നടക്കുന്ന വ്യത്യസ്തമായ ഒരു ആചാരത്തിലേക്കാണ് ഞങ്ങള്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഈ ആചാരം നേരില്‍ കാണുമ്പോള്‍ ഒരുപക്ഷേ നിങ്ങള്‍ ഭയചകിതരായേക്കാം. ഇവിടുത്തെ ഗിരിവര്‍ഗ്ഗക്കാര്‍ രാവണ പുത്രനായ മേഘനാഥനോടുള്ള നന്ദി പ്രകാശിപ്പിക്കുന്ന വിചിത്രമായ ആചാരത്തെ കുറിച്ചാണ് ഞങ്ങള്‍ പറഞ്ഞു വരുന്നത്. “ഗല്‍” എന്ന പേരിലുള്ള ഈ ഉത്സവത്തിന് ഗിരിവര്‍ഗ്ഗക്കാരുടെ ഇടയില്‍ വളരെയധികം പ്രാധാന്യമുണ്ട്.

ഗിരിവര്‍ഗ്ഗക്കാര്‍ അവരുടെ ആഗ്രഹങ്ങള്‍ മേഘനാഥനു മുന്നില്‍ സമര്‍പ്പിക്കുന്നു. ആഗ്രഹം സാധിക്കുകയാണെങ്കില്‍ “ഗല്‍” എന്ന തുലാസ്സില്‍ ഇത്ര തവണ ചുറ്റിയേക്കാം എന്നും നേര്‍ച്ചപറയുന്നു. ഇത് നമ്മുടെ നാട്ടിലെ തൂക്കത്തിന് സമാനമായ ഒരു വഴിപാടാണ്.

വളരെ ഉയരത്തില്‍ സ്ഥാപിക്കുന്ന മുളകൊണ്ടുള്ള ഒരു തുലാസാണ് ഗല്‍. ആഗ്ര പൂര്‍ത്തീകരണം ലഭിച്ച ശേഷം ഈ തുലാസിലേക്ക് കയറുന്ന ഭക്തന്‍ അതിലുള്ള രണ്ട് ഇരുമ്പ് കൊളുത്തുകള്‍ തന്‍റെ ശരീരം തുളച്ച് പിടിപ്പിച്ച ശേഷം നേര്‍ച്ച പറഞ്ഞ അത്രയും തവണ അതില്‍ തൂങ്ങിക്കിടന്ന് ചുറ്റുന്നു.

webdunia
WDWD
ഇത്തരത്തില്‍ തൂങ്ങുന്ന ആളെ “പദിയാര്‍” എന്ന പേരിലാണ് അറിയപ്പെടുന്നത്. കാണുന്നവര്‍ക്ക് തികച്ചും ഭയാനകമായ രംഗമാണ് ഈ തൂക്ക നേര്‍ച്ച. പദിയാറുകള്‍ പറയുന്നത് ഇത്തരത്തില്‍ നേര്‍ച്ചയ്ക്ക് തൂങ്ങുന്നത് ഒരുവിധത്തിലുള്ള ശരീരവേദനയ്ക്കും കാരണമാവില്ല എന്നാണ്.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക
ശരീര പീഡയിലൂടെ ദൈവത്തെ സന്തോഷിപ്പിക്കുന്നത്

webdunia
WDWD
ഭാവര്‍ സിംഗ് എന്ന പദിയാര്‍ പറയുന്നത് കഴിഞ്ഞ വര്‍ഷം അയാള്‍ മേഘനാഥ ഭഗവാന്‍റെ അടുക്കല്‍ സന്താന ദു:ഖം മാറുവാനായി പ്രാര്‍ത്ഥിച്ചു എന്നും അതുകഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ സന്താനഭാഗ്യം ഉണ്ടായി എന്നുമാണ്. ആഗ്രഹം സഫലീകരിച്ചു തന്ന മേഘനാഥ ഭഗവാനോടുള്ള ആദരസൂചകമായി അയാള്‍ ഗല്‍ എന്ന തൂക്കത്തില്‍ ഏറാന്‍ പോവുകയാണെന്നും ഭാവര്‍സിംഗ് ഞങ്ങളോട് പറഞ്ഞു.

നൂറ്റാണ്ടുകളായി ഗിരിവര്‍ഗ്ഗക്കാര്‍ തുടര്‍ന്ന് വരുന്ന ആചാരമാണിത്. ഇതിന്‍റെ ഉത്ഭവത്തെ കുറിച്ച് ആര്‍ക്കും വ്യക്തമായിഅറിയില്ല. രാവണ പുത്രനായ മേഘനാഥനെയാണ് അവര്‍ ആരാധിക്കുന്നത്. ഈ ആചാരം നടത്തുന്നതിലൂടെ മേഘനാഥ പ്രീതി സാധ്യമാവുമെന്നാണ് വിശ്വാസം.

തൂക്കത്തില്‍ ഏറുന്നതിന് മുമ്പ് പദിയാറുകള്‍ നല്ലവണ്ണം മദ്യപിക്കാറുണ്ട്. മദ്യലഹരിയില്‍ ആയതിനാല്‍ തൂങ്ങുമ്പോള്‍ ഒരുവിധ വേദനയും ഇവരെ അലട്ടാറുമില്ല. പാര്‍മര്‍ സിംഗ് എന്ന മറ്റൊരു പദിയാറുമായും ഞങ്ങള്‍ സംഭാഷണം നടത്തിയിരുന്നു. എല്ലാവര്‍ഷവും ഗലില്‍ തൂങ്ങുന്ന ഇയാള്‍ക്ക് ഇതുവരെയായും വേദനയോ മറ്റ് അസ്വസ്ഥതയോ ഉണ്ടായിട്ടില്ല എന്നാണ് അവകാശപ്പെടുന്നത്.

webdunia
WDWD
തൂക്കത്തിന് ഏതാനും ദിവസം മുമ്പ് പദിയാറുകളുടെ പുറത്ത് മഞ്ഞള്‍ തേക്കാറുണ്ട്. എന്നാല്‍, മിക്ക അവസരങ്ങളിലും ഇവര്‍ക്ക് പരുക്ക് പറ്റാറുണ്ട്. ഇത്തരത്തിലുള്ള തൂക്കം അണുബാധയുണ്ടാക്കുന്ന രോഗങ്ങള്‍ക്ക് കാരണമായേക്കാമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, പാരമ്പര്യത്തിന്‍റെ ഭാഗമായതിനാല്‍ ഇത് നിര്‍ത്താനാവില്ല എന്നാണ് പദിയാറുകള്‍ പറയുന്നത്. ഈ ആചാരത്തെ കുറിച്ച് നിങ്ങള്‍ക്കും അഭിപ്രായം ഉണ്ടാവുമല്ലോ? അത് ഞങ്ങളെ അറിയിക്കൂ.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

ശരീര പീഡയിലൂടെ ദൈവത്തെ സന്തോഷിപ്പിക്കുന്നത്

Share this Story:

Follow Webdunia malayalam