Refresh

This website m-malayalam.webdunia.com/article/is-it-believable/%E0%B4%A8%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D-%E0%B4%A8%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%B5%E0%B4%B4%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B2%E0%B4%AF%E0%B5%81%E0%B4%82-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%B5%E0%B4%B0%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%AE%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B5%81%E0%B4%82-%E0%B4%B0%E0%B4%95%E0%B5%8D%E0%B4%A4%E0%B4%B5%E0%B5%81%E0%B4%82-%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%B2%E0%B5%8D%E2%80%8D-116052300039_1.html is currently offline. Cloudflare's Always Online™ shows a snapshot of this web page from the Internet Archive's Wayback Machine. To check for the live version, click Refresh.

Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങള്‍ നടക്കുന്ന വഴിയില്‍ കോഴിത്തലയും ചിത്രം വരച്ച മുട്ടയും രക്തവും കണ്ടാല്‍...!

നിങ്ങള്‍ അത് മറികടന്നോ? എങ്കില്‍ തീര്‍ന്നു നിങ്ങളുടെ കാര്യം!

Aabhicharam

എലത്തൂര്‍ വി നാരായണന്‍

, തിങ്കള്‍, 23 മെയ് 2016 (15:39 IST)
മിഥുനം സിനിമ ഓര്‍മ്മയുണ്ടോ? അതില്‍ ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ നശിപ്പിക്കുന്നതിനായി ഇന്നസെന്‍റ് ആഭിചാരക്രിയകള്‍ ചെയ്യിക്കുന്നതായി പരാമര്‍ശമുണ്ട്. ഇതിന്‍റെ പ്രതിക്രിയ ചെയ്യാന്‍ ജഗതി മന്ത്രവാദിയായ നെടുമുടിവേണുവിനെ കൂട്ടി വരുന്നതും മറ്റും അസാധ്യ കോമഡിയാണ്. എന്നാല്‍ കോമഡിയല്ലാത്ത ഒരു സിനിമയുണ്ട്. ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ അഥര്‍വ്വം. ആ സിനിമയില്‍ പറയുന്നതും ആഭിചാര കര്‍മ്മങ്ങളെക്കുറിച്ചാണ്. ഒരാളെ തോല്‍പ്പിക്കാനോ കൊല്ലാനോ അപകടപ്പെടുത്താനോ ഒക്കെയായി മന്ത്രവാദികള്‍ ചെയ്യുന്ന ദുഷ്കര്‍മ്മമാണ് ആഭിചാരം എന്നറിയപ്പെടുന്നത്.
 
അവന്‍ എനിക്കെതിരെ ആഭിചാരം ചെയ്തു, അവര്‍ ആഭിചാരം ചെയ്ത് ശത്രുക്കളെ തകര്‍ക്കുകയാണ് എന്നൊക്കെ ചിലര്‍ പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എന്തിന് നമ്മുടെ മുന്‍ കര്‍ണാടക മുഖ്യമന്ത്രി യെഡ്യൂരപ്പ ഇത്തരം കര്‍മ്മങ്ങളിലൊക്കെ വിശ്വാസമുള്ളയാളാണ്. തനിക്കെതിരെ ശത്രുക്കള്‍ ആഭിചാരക്രിയകള്‍ നടത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞത് ആരും മറന്നുകാണാനിടയില്ല. വിദേശരാജ്യങ്ങളില്‍ ആഭിചാര കര്‍മ്മങ്ങള്‍ നടത്തിയതിന് ചില ഇന്ത്യക്കാര്‍ അറസ്റ്റിലായ വാര്‍ത്തയും നമ്മള്‍ കണ്ടിട്ടുള്ളതാണ്.
 
ഒരു ലോഹത്തകിടില്‍ സാദ്ധ്യായനാമമെഴുതി അതില്‍ വിധിപ്രകാരമുള്ള അടയാളങ്ങളും കളങ്ങളും വരച്ച് തുടര്‍പൂജ ചെയ്യുന്നു. ശത്രു ആരോ അയാളുടെ പടവും തകിടില്‍ വരഞ്ഞിട്ടുണ്ടാവും. കോഴി, തവള, ഓന്ത്, പല്ലി, പൂച്ച എന്നിവയുടെ അറുത്തെടുത്ത തലയും ആഭിചാര കര്‍മ്മങ്ങള്‍ക്കായി ഉപയോഗിക്കുന്നു. പൂജകള്‍ക്ക് ശേഷം തകിടും അനുബന്ധ സാധനങ്ങളും ശത്രു വരുന്ന വഴിയില്‍ കുഴിച്ചിടുന്നു. ശത്രു അത് മറികടന്നാല്‍ ദോഷം അയാളെ ബാധിക്കുമെന്നാണ് വിശ്വാസം. ചൊറിച്ചിലുള്ള ചേനയില്‍ ആഭിചാരക്രിയകള്‍ നടത്തുന്ന ദുര്‍മന്ത്രവാദികളെക്കുറിച്ചും കേട്ടിട്ടുണ്ടാവും.
 
ശത്രു വരുന്ന വഴിയില്‍ കുഴിച്ചിട്ടിരിക്കുന്ന ആഭിചാരത്തകിട് അയാളറിയാതെ മറികടക്കാനും ചവിട്ടാനുമൊക്കെ പ്രേരിപ്പിക്കുന്നതും ആഭിചാരക്രിയയുടെ പ്രധാന ഭാഗമാണ്. ശത്രു അല്ലാതെ മറ്റാരെങ്കിലും അത് മറികടക്കുന്നത് തടയേണ്ടത് അത്യാവശ്യമാണെന്നും ഈ ക്രിയ പ്രയോഗിക്കുന്നവര്‍ കരുതുന്നു. ആഭിചാരമന്ത്രങ്ങളുടെ വേദമായ അഥര്‍വ്വത്തില്‍ ആംഗിരസകല്പം, ശാന്തികല്പം, നക്ഷത്രകല്പം, വേദകല്പം, സംഹിതാകല്പം എന്നീ അഞ്ച് സംഹിതകള്‍ ആടങ്ങിയിരിക്കുന്നു. എരിക്ക്, ആട്ടിന്‍രോമം, എണ്ണ, ആര്‍ത്തവരക്തം, തിപ്പലി, ചമതകള്‍, നീല ഉമ്മം, കടലാടി തുടങ്ങിയവ ആഭിചാര പൂജകള്‍ക്കും ഹോമത്തിനും ഉപയോഗിക്കുന്നു എന്നാണ് വിവരം. 
 
എന്തായാലും ആഭിചാരം ഒരു അന്ധവിശ്വാസം മാത്രമാണെന്ന് യുവതലമുറയ്ക്ക് ഒരു പരിധിവരെയെങ്കിലും ബോധമുണ്ട്. എന്നാല്‍ ഇപ്പോഴും കേരളത്തിലുള്‍പ്പടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശത്രുവിനെ ഇല്ലായ്മ ചെയ്യുന്നതിനായി ആഭിചാരക്രിയകള്‍ നടത്തുകയും മറ്റും ചെയ്യുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരാധകരെ പുളകിതരാക്കാൻ ഇനിയില്ല ആ മേനി പ്രദർശനം, ബോളിവുഡ് നിരാശയിൽ