Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരമേശ്വരന്‍റെ ജയില്‍ !

പരമേശ്വരന്‍റെ ജയില്‍ !
WDWD
വ്യത്യസ്തമായ ഒരു ജയിലും അതിലെ അന്തേവാസികളെയുമാണ് വെബ്‌ദുനിയ ഇത്തവണ ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ പരമ്പരയിലൂടെ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. ഈ ജയില്‍ പരമശിവന്‍റെ ജയില്‍ എന്നാണ് അറിയപ്പെടുന്നത് എന്നറിയുമ്പോള്‍ ഇതിന്‍റെ വൈചിത്ര്യത്തെ കുറിച്ച് നിങ്ങള്‍ക്ക് മനസ്സിലാവും.

മധ്യപ്രദേശിലെ നീമച്ച് നഗരത്തിലാണ് ഈ ജയില്‍ സ്ഥിതിചെയ്യുന്നത്. ഇവിടെ നൂറിലധികം അന്തേവാസികളും ഉണ്ട്. ഈ സ്ഥലത്തെ കുറിച്ച് അറിവ് കിട്ടിയതും ഞങ്ങള്‍ അവിടേയ്ക്ക് തിരിക്കുകയായിരുന്നു.

നീമച്ചിലെ ഈ വിചിത്ര ജയിലില്‍ എത്തിയ ഞങ്ങള്‍ അവിടെ അഴികള്‍ക്ക് പിന്നില്‍ നിരവധി ആള്‍ക്കാരെ കണ്ടു. തനിക്ക് മാറാരോഗം ഉണ്ടെന്നും അതുകൊണ്ടാണ് അവിടെ വന്നതെന്നും രോഗം മാറിയാലുടന്‍ പരമേശ്വരന്‍റെ അനുമതിയോടുകൂടി തിരിച്ചുപോവുമെന്നും അതിലൊരു തടവുകാരന്‍ പറഞ്ഞു.

webdunia
WDWD
തടവുകാരില്‍ മിക്കവരും ശരീരമാസകലം ചെളി പുരട്ടിയിരുന്നു. ഇവരെല്ലാം തന്നെ അനന്യമായ ശിവ ഭക്തിയില്‍ മുഴുകിയിരിക്കുകയും ചെയ്തിരുന്നു. തടവുകാര്‍ വളരെ ഉച്ചത്തില്‍ ശിവനാമം ഉരുവിട്ടുകൊണ്ടിരുന്നു.

ഇവിടെ സ്വയംഭൂ എന്ന് കരുതുന്ന ഒരു ശിവലിംഗം ഉണ്ട്. ‘തിലിസവ മഹാദേവ്’ എന്നാണ് ഈ ക്ഷേത്രത്തിലെ ദേവനെ അറിയപ്പെടുന്നത്. ഈ ജയില്‍ ക്ഷേത്രത്തിന് 2000 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് തദ്ദേശവാസികള്‍ പറയുന്നത്.

ഫോട്ടോഗാലറി കാണുക
രോഗ ശാന്തിക്കായി ജയിലില്‍ പാര്‍ക്കുന്നത്

webdunia
WDWD
ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള കുളം ഗംഗയുടെ ഉത്ഭവ സ്ഥാനമാണെന്നും ഇതിലെ മണ്ണിന് രോഗ വിമുക്തി നല്‍കാനുള്ള ശക്തിയുണ്ടെന്നും ഇവിടുത്തുകാര്‍ കരുതുന്നു. എന്നാല്‍, രോഗവിമുക്തി വേണമെങ്കില്‍ ഇവിടത്തെ ജയിലില്‍ ഒരു അന്തേവാസിയായി കഴിയേണ്ടതുണ്ട്. ജയില്‍ വാസം അനുഷ്ഠിക്കുമ്പോള്‍ ചെയ്ത പാപങ്ങളുടെ ഫലമായ രോഗങ്ങള്‍ വിട്ടു പോവാനായി പരമശിവന്‍ അനുഗ്രഹിക്കുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു.

രോഗ മുക്തി നേടാനായി ക്ഷേത്ര ഭരണ സമിതിക്ക് ആദ്യം ഒരു അപേക്ഷ നല്‍കുന്നു. അപേക്ഷ ഭരണ സമിതി അംഗീകരിച്ച ശേഷം അപേക്ഷകന് ഒരു ബാഡ്ജ് നമ്പര്‍ നല്‍കുന്നു. ക്ഷേത്ര ഭരണ സമിതിയാണ് ജയിലിലെ അന്തേവാസികള്‍ക്കുള്ള ഭക്ഷണം നല്‍കുന്നത്.

രോഗികള്‍ (അന്തേവാസികള്‍) നിത്യവും ഇവിടത്തെ കുളത്തില്‍ കുളിക്കേണ്ടതുണ്ട്. കുളികഴിഞ്ഞ ശേഷം ഭാരമേറിയ ഒരു കല്ല് തലയില്‍ വച്ചുകൊണ്ട് അന്തേവാസി ക്ഷേത്രത്തിന് അഞ്ച് പ്രദക്ഷിണം വയ്ക്കണം. ക്ഷേത്ര പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതും അന്തേവാസികളുടെ കടമയാണ്.

ഇങ്ങനെ മാസങ്ങളും വര്‍ഷങ്ങളും കടന്ന് പോയേക്കാം. ഭഗവാന്‍ പരമേശ്വരന്‍ അന്തേവാസിയുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുകയും അവന്‍റെ അല്ലെങ്കില്‍ അവളുടെ രോഗം ഭേദമായി എന്നു പറയുകയും ചെയ്യും വരെ ഇവിടെ തുടരേണ്ടി വരും. ഭരണസമിതിയുടെ തലവന്‍റെയോ അംഗത്തിന്‍റെയോ സ്വപ്നത്തില്‍ ഭഗവാന്‍ പ്രത്യക്ഷനായി അസുഖം ഭേദമായ വിവരം അറിയിച്ചാലും അന്തേവാസിയെ മോചിപ്പിക്കും.

webdunia
WDWD
എന്തായാലും ഇവിടത്തെ കാര്യങ്ങള്‍ തികച്ചും അസാധാരണമായും അവിശ്വസനീയമായുമാണ് ഞങ്ങള്‍ക്ക് തോന്നിയത്. പക്ഷേ, ഞങ്ങള്‍ കണ്ടു മുട്ടിയ പലരും അവരുടെ ബന്ധുക്കള്‍ ഇവിടെ നിന്നും സുഖം പ്രാപിച്ച് പുറത്ത് വന്നതായി സാക്‍ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ഇതെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ഞങ്ങളുമായി നിങ്ങളുടെ അഭിപ്രായം പങ്കു വയ്ക്കൂ.

ഫോട്ടോഗാലറി കാണുക

രോഗ ശാന്തിക്കായി ജയിലില്‍ പാര്‍ക്കുന്നത്

Share this Story:

Follow Webdunia malayalam