പ്രേതങ്ങള്‍ അലഞ്ഞു നടക്കുന്ന താഴ്വാരങ്ങളും കെട്ടിടങ്ങളും
, വ്യാഴം, 27 ഫെബ്രുവരി 2014 (16:02 IST)
പ്രേതങ്ങള്‍ അലഞ്ഞു നടക്കുന്ന താഴ്വാരങ്ങളും കെട്ടിടങ്ങളും.. രക്തദാഹത്തോടെ അവ പുറത്തിറങ്ങും. രാത്രിഞ്ചരമ്മാരായ ജീവികളുടെ ഓരിയിടല്‍ അവറ്റയുടെ കാലടികള്‍ക്ക് സംഗീതം പകരും..എത്ര പ്രേതകഥകളാണ് കുട്ടിക്കാലത്ത് മനസ്സിനെ ഭീതിയിലാഴ്ത്തിയത്. എവിടെ നിന്നാണ് പ്രേതകഥകളുടെ ഉത്ഭവം. അഞ്ജാത രോഗങ്ങളെക്കുറിച്ചും പ്രകൃതിശക്തികളെകുറിച്ചുള്ള അറിവില്ലായ്മയില്‍നിന്നുമാണെന്ന് ചിലര്‍.നേരിട്ട് കണ്ടിട്ടുണ്ടെന്നും പല ‘അനുഭവ‘ങ്ങളും ഉണ്ടായിട്ടുണ്ടെന്നും ചിലര്‍. നേരില്‍ കണ്ടിട്ടില്ലെങ്കിലും വിശ്വാസമുണ്ടെന്നും എന്നാല്‍ ണേരില്‍ കണ്ടാലേ വിശ്വസിക്കൂയെന്ന് മറ്റ് ചിലര്‍.നമുക്ക് ഇവിടെ ചില രസകരമായ പ്രേതവിശ്വാസങ്ങളെ പരിചയപ്പെടാം. വിശ്വാസത്തെയും അവിശ്വാസത്തെയും അതിന്റെ വഴിക്ക് വിടാം-ബീച്ച് വേര്‍ത്ത് ലുണാട്ടിക് അസൈലം- അടുത്ത പേജ്
ഓസ്ട്രേലിയയിലെ വിക്ടോറിയ നഗരത്തിലെ ഒരു സ്ഥലമാണ് ബീച്ച് വേര്‍ത്ത് ലുണാട്ടിക് അസൈലം.ആദ്യകാലത്ത് ഇത് ഒരു മാനസികരോഗാശുപത്രിയായിരുന്നത്രെ. ഇപ്പോള്‍ ഇത് പ്രവര്‍ത്തിക്കുന്നില്ല. ഇവിടെ മരിച്ച ആളുകളാണത്രെ ആര്‍കും ഉപദ്രവമില്ലാതെ ഭയം മാത്രം നല്‍കി ചുറ്റിത്തിരിയുന്നത്.106
ഏക്കര്‍ കൃഷിഭൂമിയുടെ ഒത്തനടുവിലാണ് ഈ ഭീകരമായ കെട്ടിടം. എന്നാല്‍ ഇപ്പോള്‍ ഇത് ലാ ട്രോബ് യൂണിവേഴ്സിറ്റി ഈ കെട്ടിടം വാങ്ങി. പ്രേതലോകത്തേക്ക് ഒരു ടൂര്‍ തന്നെ ഒരുക്കിയിരിക്കുകയാണ്.പ്രിന്‍സെസ് തീയേറ്ററിലെ പാട്ടുകാരി ആത്മാവ്- അടുത്തപേജ്