ഭാര്യ അടിച്ചാല്‍ പാപം തീരും!
മതപരമായ ആചാരങ്ങള്‍ ചിലപ്പോഴൊക്കെ നല്ല തമാശയ്ക്കും വകയുണ്ടാക്കാറുണ്ട്. മധ്യപ്രദേശിലെ ദേവാസ് ജില്ലയില്‍ പുഞ്ചാപ്പുര് എന്ന ഗോത്ര വര്‍ഗ്ഗക്കാരുടെ ഗ്രാമത്തില്‍ നടക്കുന്ന വ്യത്യസ്തമായ ഒരു ആചാരത്തെക്കുറിച്ചാണ് ഇത്തവണത്തെ ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ പരമ്പരയില്‍ ഞങ്ങള്‍ പറയുന്നത്. ഗംഗൌര്‍ ഉത്സവം എന്നറിയപ്പെടുന്ന ആചാരം യഥാര്‍ത്ഥത്തില്‍ പൊട്ടിച്ചിരികള്‍ ഉയര്‍ത്തുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വാസം വരില്ലായിരിക്കും. ഒമ്പത് ദിവസം നീണ്ട് നില്ക്കുന്ന ഈ ഉത്സവത്തിന്റെ അവസാനം നടക്കുന്ന ചില ചടങ്ങുകളാണ് ഇതിന്റെ പ്രത്യേകതയും ഇതിനെ മറ്റ് ഉത്സവങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും.
ആചാരത്തിന്റെ ഭാഗമായി നന്നായി ചെത്തിമിനുക്കിയ ഒരു വലിയ മരക്കൊമ്പ് ഭൂമിയില്‍ കുഴിച്ചിടുന്നു. ഇതിന്റെ ഒരറ്റത്ത് സഞ്ചിയില്‍ ശര്‍ക്കര പൊതിഞ്ഞ് കെട്ടിത്തൂക്കും. ഇതിനു ചുറ്റും ഗ്രാമീണ സ്ത്രീകള്‍ മരച്ചില്ലകളുമായി കാവല്‍ നില്ക്കും. ശര്‍ക്കര നിറച്ച സഞ്ചി കൈക്കലാക്കാനായി ഗ്രാമത്തിലെ പുരുഷന്മാര് നടത്തുന്ന ശ്രമമാണ് പിന്നീട് നടക്കുന്നത്.സ്ത്രീകളുടെ കോട്ട ഭേദിക്കാനായി പുരുഷന്മാര് ശ്രമിക്കുമ്പോഴാണ് തമാശ. സ്ത്രീകള്‍ ഇവരെ തടഞ്ഞ് നിര്‍ത്താനായി മരച്ചില്ലകള്‍ ഉപയോഗിച്ച് അടി തുടങ്ങും. ഈ അടിയില്‍ നിന്ന് രക്ഷ നേടാന്‍ പുരുഷന്മാര് ശ്രമം നടത്തുകയും ചെയ്യും.ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക
ഭൂമിയില്‍ കുഴിച്ചിട്ടിരിക്കുന്ന മരക്കൊമ്പ് പിഴുതെടുക്കാന്‍ ഏഴ് തവണയാണ് പുരുഷന്മാര് ശ്രമിക്കുന്നത്. ഏഴ് എന്ന സംഖ്യയും വിവാഹവുമായാണ് ഇവര്‍ ബന്ധപ്പെടുത്തിയിരിക്കുന്നത്. ഈ അവസരങ്ങളിലെല്ലാം പുരുഷന്മാര്ക്ക് സ്ത്രീകളില്‍ നിന്നുള്ള അടി ഏറ്റുവാങ്ങേണ്ടിയും വരും. അവസാനം, മരക്കൊമ്പ് ഭൂമിയില്‍ നിന്ന് പിഴുത് ആ ദ്വാരം അടയ്ക്കുന്നതുവരെയും അടി തുടരും! ഇതിനൊക്കെ ശേഷം, ഭാര്യമാരും ഭര്ത്താക്കന്മാരും ഒന്നു ചേര്‍ന്ന് പാട്ടും നൃത്തവും നടത്തുന്നതോടെ ചടങ്ങിന്റെ അവസാനമാവുന്നു. വധുക്കള്‍ അവരുടെ ഭര്ത്താക്കന്മാരുടെ ദീര്‍ഘായുസ്സിനും ദാമ്പത്യ ബന്ധത്തിന്റെ പവിത്രതയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഉത്സവത്തിന്റെ അവസാനം ദേവീ പ്രതിമ ഗ്രാമത്തിലെ എല്ലാ വീടുകളിലേക്കും എഴുന്നള്ളിക്കുകയും ചെയ്യുന്നു.
ഈ ആചാരത്തിലൂടെ വധുക്കള്‍ ഭര്ത്താക്കന്മാരുടെ നന്മയ്ക്കായി ദേവിയോട് പ്രാര്‍ത്ഥന നടത്തുകയാണ് ചെയ്യുന്നത്. അവര്‍ ചെയ്ത പാപങ്ങള്‍ ഇല്ലാതാക്കാന്‍ ആചാരത്തിന്റെ ഭാഗമായി നല്കുന്ന അടിയിലൂടെ സാധിക്കുമെന്നും ഇവര്‍ കരുതുന്നു.വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ഈ ആചാരത്തിന്റെ ഭാഗമാവാന്‍ ഇവിടെയെത്തുന്നു. സ്ത്രീകളുടെ സ്ഥാനം ദേവിക്ക് ഒപ്പമാണെന്നും അവരോട് ചെയ്യുന്ന അനീതികള്‍ ഗുണത്തെക്കാളേറെ ദോഷംചെയ്യുമെന്നുമാണ് ഈ ആചാരത്തിന്റെ സന്ദേശം. ഇതെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്. ഞങ്ങളെ അറിയിക്കൂ...ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുകഗംഗൌര് പോലെയുള്ള ആചാരങ്ങള്‍
Follow Webdunia malayalam