Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യം കുടിക്കുന്ന ദേവി !

മദ്യം കുടിക്കുന്ന ദേവി !
നിവേദ്യമായി നല്‍കുന്ന മദ്യം കുടിക്കുന്ന കാലഭൈരവന്‍റെ വിഗ്രഹത്തെ കുറിച്ച് നാം നേരത്തെ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇത്തവണ ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ പരമ്പരയിലൂടെ നിവേദ്യമായി നല്‍കുന്ന മദ്യം കുടിക്കുന്ന ഒരു ദേവീവിഗ്രഹത്തിന്‍റെ കഥയാണ് ഞങ്ങള്‍ പറയുന്നത്. ഫോട്ടോഗാലറി


മധ്യപ്രദേശിലെ രറ്റ്‌ലം ജില്ലയിലെ കവാല്‍ക മാതാ ക്ഷേത്രം വളരെ പ്രസിദ്ധിയാര്‍ജ്ജിച്ചതാണ്. ഇവിടുത്തെ കവാല്‍ക മാതാവിന്‍റെ വിഗ്രഹവും കാളീമാതാവിന്‍റെ വിഗ്രവും കാലഭൈരവന്‍റെ വിഗ്രഹവും ഭക്തര്‍ നിവേദ്യമായി അര്‍പ്പിക്കുന്ന മദ്യം കുടിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍, ഇവിടെ ഭക്തര്‍ സമര്‍പ്പിക്കുന്ന മദ്യം വിഗ്രഹങ്ങളുടെ ചുണ്ടോട് അടുപ്പിക്കുമ്പോള്‍ തന്നെ അപ്രത്യക്ഷമാവുന്നു, ഭക്തരുടെ മുന്നില്‍ വച്ചുതന്നെ !

ഈ ക്ഷേത്രത്തിന് മുന്നോറോളം വര്‍ഷം പഴക്കുമുണ്ടെന്നാണ് ക്ഷേത്ര പൂജാരി പണ്ഡിറ്റ് അമൃതഗിരി ഗോസ്വാമി പറയുന്നത്. ഇവിടുത്തെ വിഗ്രഹങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ അത്ഭുത ശക്തിയുണ്ടെന്നും പൂജാരി പറയുന്നു.

അത്ഭുത ശക്തിയുണ്ടെന്ന് കരുതുന്ന ദേവിയെ വന്ദിക്കാനായി വിദൂര ദേശങ്ങളില്‍ നിന്നു പോലും ആളുകള്‍ ഇവിടെയെത്തുന്നു....ദേവിയുടെ ഭക്തര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാകുമെന്നും വിശ്വസിക്കുന്നു....ദേവിക്ക് ഒരു ആടിനെ ബലി നല്‍കിയതിലൂടെ തനിക്ക് സന്താനഭാഗ്യം ഉണ്ടായി എന്നാണ് ഞങ്ങള്‍ ഇവിടെ കണ്ടുമുട്ടിയ രമേശ് എന്ന ഭക്തന്‍ പറയുന്നത്. സന്തോഷക സൂചകമായി ദേവീ സന്നിധിയില്‍ വച്ച് കുട്ടിയുടെ മുടി മുറിക്കുകയും ചെയ്തു.

WD
ദേവിക്ക് സമര്‍പ്പിച്ചതിന്‍റെ ബാക്കി മദ്യം ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്യുന്നു. ദേവീ സങ്കേതത്തിലേക്ക് നഗ്നപാദരാ‍യാണ് ഭക്തര്‍ എത്തുന്നത്. ചിലപ്പോള്‍, ആഗ്രഹ സാഫല്യത്തിനായി കന്നുകാലികളെ ബലി നല്‍കുകയും ചെയ്യുന്നു. ബാധകളില്‍ നിന്ന് മോചനം ലഭിക്കാനായി ഹര്യാലി അമാവാസിക്കും നവരാത്രിക്കും ഈ ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്.

വിഗ്രഹങ്ങള്‍ മദ്യം കുടിക്കുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് നിങ്ങളുടെ അഭിപ്രായം ഞങ്ങളെ അറിയിക്കൂ.

ദേവീ വിഗ്രഹം മദ്യം കുടിക്കുമെന്നത്

Share this Story:

Follow Webdunia malayalam