Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൊബൈല്‍ ഉപയോഗിക്കുന്ന ഗണപതി!

ഭിഖ ശര്‍മ്മ

മൊബൈല്‍ ഉപയോഗിക്കുന്ന ഗണപതി!
WDWD
ദൈവങ്ങളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമോ? വളരെ വിചിത്രമായ ഒരു ചോദ്യമെന്ന് തോന്നിയേക്കാം. ഈ ചോദ്യത്തിന് ഉത്തരം ലഭിക്കണമെങ്കില്‍ ഞങ്ങളോടൊപ്പം 1200 വര്‍ഷത്തോളം പഴക്കമുള്ള ഒരു ഗണപതി ക്ഷേത്രത്തിലേക്ക് വരേണ്ടി വരും. ഇവിടെ ഗണപതി ഭഗവാന്‍ തന്‍റെ ഭക്തരുടെ സങ്കടങ്ങള്‍ മൊബൈല്‍ വഴി കേള്‍ക്കുന്ന അപൂര്‍വ കാഴ്ച കാണാം. ഫോട്ടോഗാലറി


webdunia
WD
ഇക്കാലത്ത് വേണ്ട സമയത്തൊക്കെ ക്ഷേത്രദര്‍ശനം നടത്താന്‍ എല്ലാവര്‍ക്കും സാധിച്ചു എന്ന് വരില്ല. എന്നാല്‍, സമയമില്ല എന്ന് കരുതി വിഷമിക്കുകയും വേണ്ട. കാരണം, മൊബൈല്‍ ഫോണിലൂടെ നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാനും അനുഗ്രഹം നല്‍കാനും ഇന്‍ഡോറിലെ ജുന ചിന്താമന്‍ ഗണപതിയുണ്ട്!

മൊബൈലില്‍ ഈശ്വരനോട് സങ്കടമുണര്‍ത്തിക്കുന്നത്

ജുന ചിന്താമന്‍ ഗണേശ ക്ഷേത്രത്തിന് 1200 കൊല്ലത്തോളം പഴക്കമുണ്ട്. കഴിഞ്ഞ 22 വര്‍ഷക്കാലമായി ഭക്തര്‍ അയയ്ക്കുന്ന കത്തുകള്‍ ഇവിടെയെത്തുന്നു, കാര്യ സാധ്യത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടും പ്രശ്നങ്ങള്‍ വിവരിച്ചു കൊണ്ടുമുള്ളവ.

webdunia
WDWD
മൊബൈല്‍ ഫോണുകള്‍ പ്രചാരത്തിലായതോടെ ഭക്തര്‍ ചുവടുമാറ്റി. പിന്നീട് ഭഗവാനെ തേടി മൊബൈല്‍ വിളികളെത്തി തുടങ്ങി. കോള്‍ വരുമ്പോള്‍ ഗണപതി ഭഗവാന് ഭക്തരുടെ ആവലാതികള്‍ കേള്‍ക്കാനായി പൂജാരി വിഗ്രഹത്തിന്‍റെ കാതിനോട് ചേര്‍ത്ത് മൊബൈല്‍ പിടിക്കും.

ഫോണിലൂടെയും കത്തിലൂടെയും ഭക്തര്‍ പറയുന്ന സങ്കടങ്ങള്‍ ജുന ചിന്താമന്‍ ഗണേശ ഭഗവാന്‍ ശ്രദ്ധിക്കുമെന്നും പരിഹാ‍രം നല്‍കുമെന്നുമാണ് ഞങ്ങള്‍ ഇവിടെ കണ്ടുമുട്ടിയ മനീഷ് മോഡി എന്ന ഭക്തന്‍ പറയുന്നത്.

webdunia
WDWD
ഗണപതി ഭഗവാന് ഇന്ത്യയില്‍ നിന്നു മാത്രമല്ല വിദേശ രാജ്യങ്ങളില്‍ നിന്നും കോളുകള്‍ വരാറുണ്ട്. ഭഗവാനോട് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നവര്‍ അത് കത്തിലൂടെ അറിയിക്കുന്നു. ഭഗവാന്‍ എല്ലാ മാധ്യമങ്ങളിലൂടെയും നടത്തുന്ന പ്രാര്‍ത്ഥനകള്‍ സ്വീകരിക്കുമെന്നും പ്രശ്ന പരിഹാരം നല്‍കുമെന്നുമാണ് ഇവിടുത്തെ ഭക്തരുടെ വിശ്വാസം.

ഗണപതി ഭഗവാന്‍ മൊബൈലിലൂടെയും കത്തിലൂടെയും ഉള്ള പ്രാര്‍ത്ഥനകള്‍ സ്വീകരിക്കുമെന്ന് നിങ്ങള്‍ കരുതുന്നോ? ഇത് സത്യമോ അതോ പ്രശസ്തിക്കു വേണ്ടിയുള്ള കുറുക്കുവഴിയോ? നിങ്ങള്‍ അഭിപ്രായം പറയൂ.

Share this Story:

Follow Webdunia malayalam