വാനരന്‍ നല്‍കിയ സ്വപ്ന സന്ദേശം
ഭഗവാന്‍ ഹനുമാനെയും വാനരന്‍മാരെയും ബന്ധപ്പെടുത്തിയുള്ള കഥകള്‍ നമുക്ക് പരിചിതമാണ്. എന്നാല്‍, ചത്തുപോയ ഒരു സാധാരണ വാനരന്‍ സ്വപ്നത്തില്‍ വന്ന് തന്‍റെ ശവസംസ്കാരം എല്ലാ ആചാരങ്ങളോടും നടത്തിയാല്‍ ബുദ്ധിമുട്ടുകള്‍ക്കെല്ലാം പരിഹാരമുണ്ടാവും എന്ന് പറഞ്ഞ കഥ നിങ്ങള്‍ കേട്ടുകാണാന്‍ വഴിയില്ല.ഇക്കഥയെ കുറിച്ച് കൂടുതല്‍ അറിയാനായി ഇത്തവണ ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ പരമ്പരയിലൂടെ ഞങ്ങള്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോവുന്നത് മധ്യപ്രദേശിലെ രറ്റലം ജില്ലയിലേക്കാണ്. ഇവിടെ കഴിഞ്ഞ ദീപാവലി സമയത്ത് ഒരു കുരങ്ങനെ പട്ടി കടിച്ചു കൊന്നു. നാട്ടുകാര്‍ ചത്ത വാനരനെ മറവ് ചെയ്യുകയും ചെയ്തു.ഒരു വര്‍ഷത്തിനു ശേഷം ഈ വാനരന്‍ ഗ്രാമത്തലവന്‍റെ സ്വപ്നത്തില്‍ പ്രത്യക്ഷനായി. മരണാനന്തര ചടങ്ങുകള്‍
അനുയോജ്യമായി നടത്തിയാല്‍ ഗ്രാമത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്നും ഗ്രാമത്തിലെ കാലികളുടെ രോഗം ശമിക്കുമെന്നും ഗ്രാമത്തില്‍ നല്ല മഴ ലഭിക്കുമെന്നും എല്ലാ വീടുകളിലും സന്തോഷം ഉണ്ടാവുമെന്നും സ്വപ്ന ദര്‍ശനം നല്‍കിയ വാനരന്‍ പറഞ്ഞു.ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക
ഗ്രാമത്തലവന്‍ സ്വപ്നത്തിന്‍റെ കാര്യം ഗ്രാമവാസികളെ അറിയിച്ചു. ഇത് സത്യമാണോ എന്നറിയാന്‍ ഗ്രാമവാസികളെല്ലാം അടുത്ത ഗ്രാമത്തിലേക്ക് പോയി. അവിടെ വച്ച് ഒരു ഗ്രാമീണനില്‍ നാഗദേവത ആവേശിക്കുകയുണ്ടായി. നാഗദേവത ആവേശിച്ചയാള്‍ ഗ്രാമത്തലവന്‍ പറഞ്ഞതെല്ലാം സത്യമാണെന്നും വാനരനെ യഥാവിധി സംസ്കരിക്കണമെന്നും ആവശ്യപ്പെട്ടു.സ്വപ്ന ദര്‍ശനമനുസരിച്ച് ബസ്‌രി ഗ്രാമവാസികള്‍ വീണ്ടും വാനരന്‍റെ സംസ്കാരം നടത്തി. ചടങ്ങുകള്‍ക്കായി അടുത്തുള്ള 15 ഗ്രാമങ്ങളിലെ ആളുകളെ ക്ഷണിക്കുകയും ചെയ്തു. അന്ന് ഗ്രാമത്തില്‍ അഖണ്ഡ രാമായണ പാരായണവും ഉണ്ടായിരുന്നു. മരണാനന്തര ചടങ്ങുകള്‍ ഉജ്ജൈനിലെ പ്രസിദ്ധമായ ക്ഷിപ്ര നദിക്കരയിലായിരുന്നു.
അത്ഭുതമെന്ന് പറയട്ടെ വാനരനെ യഥാവിധി സംസ്കരിച്ചതിന്‍റെ രണ്ടാം ദിവസം ബസ്‌രി ഗ്രാമത്തില്‍ നല്ല മഴ പെയ്തു. ഗ്രാമമാകെ പച്ചപ്പു പുതയ്ക്കുകയും ചെയ്തു. ബസ്‌രി ഗ്രാമത്തില്‍ നടന്ന ഈ സംഭവ കഥയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്...അത് എന്ത് തന്നെയായാലും ഞങ്ങളെ അറിയിക്കൂ...
Follow Webdunia malayalam