Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈകല്യങ്ങള്‍ മാറ്റുന്ന മഹാരാജ്!

വൈകല്യങ്ങള്‍ മാറ്റുന്ന മഹാരാജ്!
WDWD
ഈ ആഴ്ചയിലെ ‘വിശ്വസിച്ചാലും ഇല്ലെങ്കിലും‘ പരമ്പരയില്‍ നമ്മള്‍ പരിചയപ്പെടാന്‍ പോവുന്നത് പണ്ഡോഖര്‍ ധാമിലെ ഗുരുശരണ്‍ മഹാരാജിനെയാണ്. തനിക്ക് ശാരീരിക വൈകല്യങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.

ബാബയുടെ താമസ സ്ഥലം ബുണ്ഡേല്‍ഖണ്ഡ് ജില്ലയിലെ പണ്ഡോഖര്‍ എന്ന ചെറു ഗ്രാമത്തിലാണ്. വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രശസ്തനായിരിക്കുകയാണ് ഇയാള്‍. ബാബ തന്‍റെ സേവനം ആവശ്യപ്പെട്ട് എത്തുന്ന ആളുകളെ അടുത്തേക്ക് വിളിക്കുന്നു. പിന്നീട്, മുന്നില്‍ ഇരിക്കുന്ന ആളോട് ബലഹീനതയെ കുറിച്ച് ഒന്നും ചോദിക്കാതെ തന്നെ അയാളുടെ വിവരങ്ങള്‍ എല്ലാം ഒരു തുണ്ട് കടലാസ്സില്‍ എഴുതുന്നു!

ഗുരുശരണ്‍ മഹാരാജ് താന്‍ കടലാസ്സില്‍ എഴുതിയ കാര്യങ്ങള്‍ ചികിത്സ തേടി എത്തിയ വ്യക്തിയെ കാണിച്ച ശേഷം അയാളുടെ ബലഹീനതയെ കുറിച്ചുള്ള വിവരങ്ങളെല്ലാം തനിക്ക് അറിയാമെന്ന് ധരിപ്പിക്കുന്നു. ഇതിനുശേഷം, ബലഹീനരായ രോഗികളെ തന്‍റെ ഗംഭീര സ്വരത്തിലും വാക്‍ചാതുര്യത്തിലും ആകൃഷ്ടരാക്കി നടക്കാന്‍ ഉത്സാഹിപ്പിക്കുന്നു. ഈ ഉത്തേജനത്തില്‍ മയങ്ങി ചിലര്‍ എഴുന്നേറ്റ് നടക്കാന്‍ ശ്രമിക്കുന്നതും വീഴുന്നതും ഞങ്ങള്‍ കണ്ടു. ബാബ പറയുന്നത് ഇവരുടെ ബലഹീനത ഹനുമാന്‍ സ്വാമി ഭേദപ്പെടുത്തുമെന്നാണ്.

ഈ സമയത്ത്, പൂമാലയുമായി ഒരാള്‍ അവിടേക്ക് വന്നു. ഇയാള്‍ മാല ബാബയെ അണിയിച്ചു. നടക്കാന്‍ കഴിയില്ലായിരുന്നു എന്നും ബാബയുടെ അനുഗ്രഹത്തിന്‍റെ ഫലമായാണ് ഇപ്പോള്‍ നടക്കാനാവുന്നത് എന്നും ഇയാള്‍ അവകാശപ്പെട്ടു. ബാബ രക്ഷകള്‍ ശരീരത്തില്‍ ബന്ധിക്കുകയും കുറഞ്ഞത് അഞ്ച് അമാവാസി ദിനത്തിലെങ്കിലും അദ്ദേഹത്തെ സന്ദര്‍ശിക്കണം എന്ന് ഉപദേശിക്കുകയും ചെയ്തു എന്ന് ഇയാള്‍ പറയുന്നു.

webdunia
WDWD
എന്നാല്‍, വൈദ്യശാസ്ത്രം ഇയാളുടെ അവകാശ വാദങ്ങളെ അംഗീകരിക്കുന്നില്ല. ചിലര്‍ ഉത്തേജിതരായി ഇത്തരത്തില്‍ നടക്കാന്‍ ശ്രമിച്ചേക്കാം. എന്നാല്‍, ഇങ്ങനെ ചെയ്യുന്നത് ജീവിതകാലം മുഴുവനുള്ള സ്ഥിര വൈകല്യമായിരിക്കും ഇവര്‍ക്ക് സമ്മാനിക്കുകയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മാനസിക രോഗികളിലാണെങ്കില്‍ ആയിരത്തില്‍ ഒന്ന് എന്ന നിലയില്‍ ഒരു പക്ഷേ ഇത്തരം ചികിത്സ ഫലിച്ചേക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇതെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം, ഞങ്ങളെ അറിയിക്കുമല്ലോ?

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

ശാരീരിക ബലഹീനത മറികടക്കാന്‍

Share this Story:

Follow Webdunia malayalam