Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടിവി സ്ക്രീന്‍ വലുതായി വലുതായി വരുന്നു!

വിപ്ലവം ടി വിയുടെ വലുപ്പത്തിലാണ്!

ടിവി സ്ക്രീന്‍ വലുതായി വലുതായി വരുന്നു!
, വ്യാഴം, 7 ജൂലൈ 2016 (21:01 IST)
വിഡ്ഢിപ്പെട്ടി എന്ന് പറഞ്ഞ് വിമര്‍ശിക്കുന്നുണ്ടെങ്കിലും ടിവി ഒഴിച്ചു നിര്‍ത്തിയുള്ള ജീവിതം മലയാളിക്ക് ദുസ്സഹമാണ്. മലയാളികളുടെ കാഴ്ചാ ശീലം ബ്ലാക് ആന്റ് വൈറ്റില്‍ നിന്നും കളറിലേക്കും ഇപ്പോള്‍ വലിയ സ്‌ക്രീനിലേക്കും മാറിയിരിക്കുന്നു. 14 ഇഞ്ച് മാത്രം വലിപ്പമുണ്ടായിരുന്ന ടിവികള്‍ സ്വീകരണ മുറികള്‍ അലങ്കരിച്ചിരുന്ന കാലത്തു നിന്ന് വീട്ടില്‍ തന്നെ തിയറ്ററുകള്‍ ഒരുങ്ങുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുകയാണ്.
 
തിയറ്റില്‍ പോലും തറയിലിരുന്ന് സിനിമ കണ്ടിരുന്ന മലയാളികള്‍ മള്‍ട്ടിപ്ലക്സിലേക്ക് മാത്രം പോകുന്നവരായി മാറി. ഇതിനു സമാനമാണ് ഇന്നത്തെ ടിവി ഇഷ്ടങ്ങളും. എല്‍സിഡി, കര്‍വ് ടിവി, ത്രിഡി ടിവി, 4കെ ടിവി തുടങ്ങിയവയാണ് ടിവി ശ്രേണിയിലെ ഇപ്പോഴത്തെ താരങ്ങള്‍. ഒരു സാധാരണ ഇന്ത്യന്‍ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഫ്ലാറ്റ് ടിവി, സ്ലിം ടിവി തുടങ്ങിയ മോഡലുകള്‍ വാങ്ങി സംതൃപ്തരാവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പുതുതലമുറയ്ക്ക് എല്‍സിഡി, ത്രിഡി ടിവികളോടാണ് പഥ്യം. 
 
എല്‍സിഡി, എല്‍ഇഡി തലമുറയുടെ ഒതുക്കവും ദൃശ്യമേന്മയും സൗകര്യം പോലെ ഭിത്തിയിലോ മേശപ്പുറത്തോ സ്ഥാപിക്കാമെന്നതും സ്‌ക്രീന്‍ സൈസ് ഉയര്‍ന്നതും വിപണിയില്‍ വിപ്ലവം തന്നെ സൃഷ്ടിക്കുന്നു. ആദ്യ കാലങ്ങളില്‍ എല്‍സിഡി ടിവികളുടെ പിക്ചര്‍ ക്വാളിറ്റി സിആര്‍ടി ടിവികളെ അപേക്ഷിച്ച് വളരെ നിലവാരം കുറഞ്ഞതായിരുന്നെങ്കിലും ഈ രംഗത്തുണ്ടായ ഗവേഷണ ഫലമായി വളരെ മെച്ചപ്പെട്ട പിക്ചര്‍ ക്വാളിറ്റി നല്‍കുവാന്‍ സാധിച്ചിട്ടുണ്ട്. 
 
വെറുതെ പരിപാടികള്‍ കാണുക എന്നതിനപ്പുറം ടിവിയുടെ വലിപ്പം, ശബ്ദത്തിന്റെയും സ്‌ക്രീനിന്റെയും വ്യക്തത, ഭംഗി തുടങ്ങിയവയെല്ലാം മലയാളികളെയും ആകര്‍ഷിക്കുന്നുണ്ട്. സൗങ്കേതികയുടെ ചിറകിലേറി വ്യത്യസ്തമായ ടിവികള്‍ പ്രതിവര്‍ഷം വിപണിയിലെത്തുന്നതിനൊപ്പം ടിവിയുടെ വിലയിലും പ്രതിവര്‍ഷം അഞ്ച് ശതമാനത്തോളം ഇടിവുണ്ടാകുന്നു എന്നത് ഉപഭോക്താക്കള്‍ക്ക് ഗുണകരവുമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ഥലം വാങ്ങുമ്പോള്‍ ഗേറ്റഡ് കമ്യൂണിറ്റിയില്‍ വാങ്ങിയാല്‍... ചില ഗുണങ്ങളുണ്ട്, ചില ദോഷങ്ങളും!