ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ... ഫോണ്‍ നമ്പര്‍ നല്‍കാതെ തന്നെ ഫേസ്‌ബുക്ക് അക്കൗണ്ട് തുറക്കാം !
ഫോണ്‍ നമ്പര്‍ ഇല്ലാതെ എങ്ങനെ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കാം?
നമുക്ക് പുതിയൊരു ഫേസ്‌ബുക്ക് അക്കൗണ്ട് തുടങ്ങണമെങ്കില്‍ അതില്‍ നമ്മുടെ ഫോണ്‍ നമ്പര്‍ എന്റര്‍ ചെയ്യേണ്ടി വരും. എന്നാല്‍ ഫോണ്‍ നമ്പര്‍ എന്റര്‍ ചെയ്യാതെ തന്നെ നാല് സ്‌റ്റെപ്പുകളിലൂടെ ഫേസ്‌ബുക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കും. എങ്ങിനെയാണ് അതു ചെയ്യുകയെന്ന് നോക്കാം.
ത്രോഎവേമെയില്‍ (ThrowAwayMail) എന്ന വെബ്‌സൈറ്റു വഴി നമുക്ക് ഒരു താത്കാലിക ഈമെയില്‍ അഡ്രസ്സ് സൃഷ്ടിക്കാന്‍ സാധിക്കും. അതിനാല്‍ throwawaymail.com എന്ന സൈറ്റില്‍ പോയി അതിലെ ഇന്‍ബോക്‌സില്‍ കാണുന്ന ഈമെയില്‍ അഡ്രസ്സ് പകര്‍ത്തിയെടുക്കുക.
തുടര്‍ന്ന് ഫേസ്‌ബുക്ക് വെബ്‌സൈറ്റില്‍ പോയി സൈനിങ്ങ് അപ്പ് (sining up)ചെയ്യുക. അവിടെ ഈമെയില്‍ ഐഡി നല്‍കേണ്ട സ്ഥാനത്ത് throwawaymail ല്‍ നിന്നും ലഭിച്ച ഈമെയില്‍ ഐഡി എന്റര്‍ ചെയ്യുക. ഇനി സൈന്‍ അപ്പ് എന്നതില്‍ ക്ലിക്ക് ചെയ്യുക.
അതിനുശേഷം റെക്കവറി ഫോണ്‍ നമ്പര്‍ എന്നുകാണുന്ന ഓപ്ഷന്‍ ഒഴിവാക്കുക. അങ്ങിനെ ചെയ്യുന്നതിലൂടെ ഇപ്പോള്‍ നിങ്ങള്‍ നല്‍കിയ ഈമെയില്‍ അഡ്രസ്സില്‍ വേരിഫിക്കേഷന്‍ മെയില്‍ ലഭിക്കുന്നതാണ്. തുടര്‍ന്ന് throwawaymail.com ല്‍ പോയി മെയില്‍ തുറക്കുക. അതില്‍ നിന്നും നിങ്ങള്‍ക്ക് ഫേസ്‌ബുക്ക് ഡയലോഗ് ബോക്‌സില്‍ എന്റര്‍ ചെയ്യാനായുളള നമ്പര്‍ ലഭിക്കും. അതു എന്റര്‍ ചെയ്യുന്നതിലൂടെ അക്കൌണ്ട് ഉപയോഗിക്കാം.