Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചന്ദ്രനിലെ കാണാക്കാഴ്ചകൾ, ചന്ദ്രോപരിതലത്തിന്റെ 4K വീഡിയോ പുറത്തുവിട്ട് നാസ !

ചന്ദ്രനിലെ കാണാക്കാഴ്ചകൾ, ചന്ദ്രോപരിതലത്തിന്റെ 4K വീഡിയോ പുറത്തുവിട്ട് നാസ !
, ബുധന്‍, 26 ഫെബ്രുവരി 2020 (15:42 IST)
നമ്മുടെ ഉപഗ്രഹമായ ചന്ദ്രനെ കൂടുതൽ അടുത്തറിയാനുള്ള ശ്രമത്തിലാണ് ഗവേഷകർ. ഇസ്രോയും നാസയും ഉൾപ്പടെയുള്ള ബഹിരാകാശ ഏജൻസികൾ ഇക്കാര്യത്തിൽ ഏറെ മുന്നിലെത്തിയിട്ടുണ്ട്. അധികം വൈകതെ തന്നെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാൻ സാധിക്കും എന്നാണ് ശാസ്ത്ര ലോകത്തിന്റെ കണക്കുകൂട്ടൽ. ചന്ദ്രന് ചുറ്റും കറങ്ങുന്ന ഒർബിറ്ററുക്കൾ നിരന്തരം കാര്യങ്ങൾ പഠിക്കുകയും ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുകയുമാണ്
 
ഇപ്പോഴിതാ ചന്ദ്രോപരത്തിന്റെ 4K റെസലൂഷനിലുള്ള വ്യക്തമായ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്ററിലെ ഹൈ റസലൂഷന്‍ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങളാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. നാസയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ അപ്പോളോ 13 പദ്ധതിയുടെ യാത്ര പുനരാവിഷ്‌കരിക്കുകയാണ് രണ്ട് മിനിറ്റ് 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ.
 
1970 ഏപ്രിലിലാണ് അപ്പോളോ 13 മനുഷ്യരുമായി ചന്ദ്രനിലേക്ക് പുറപ്പെട്ടത് മനുഷ്യനെ ചന്ദ്രനിലിറക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ പേടകത്തിന്റെ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ചന്ദ്രനില്‍ ഇറങ്ങാനായില്ല. പേടകത്തിലുണ്ടായിരുന്ന മൂന്ന് ഗവേഷകരുടെയും ജീവന്‍ ഇതോടെ അപകടത്തിലായി. എന്നാല്‍ ഗവേഷകരുടെ കൂട്ടായ പരിശ്രാമത്തിനൊടുവിൽ. പേടകത്തെ സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചിറക്കാന്‍ സാധിച്ചു. 
 
ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ ബലം ഉപയോഗപ്പെടുത്തിയാണ് പേടകം ഭൂമിയിലേക്ക് സുരക്ഷിതമായി ഇറക്കാൻ സധിച്ഛത്. ചന്ദ്രനിൽ ഇറങ്ങാൻ സാധിച്ചില്ല എങ്കിലും ചന്ദ്രന്റെ വ്യാക്തമായ ഉപരിതല കാഴ്ചകൾ ഗവേഷകർക്ക് കാണാൻ സാധിച്ചു. അന്ന് ഗവേഷകര്‍ കണ്ട കാഴ്ചയാണ് ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്ററിലെ ക്യാമറ ചിത്രീകരിച്ചിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശാന്തിയും സമാധാനവും നമ്മുടെ മുഖമുദ്ര, സമാധാനത്തിന് ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി