Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിൽ 5ജി നെറ്റ്‌വർക്ക്: എയർടെല്ലിൽ 7500 കോടി നിക്ഷേപിക്കാനൊരുങ്ങി ഗൂഗിൾ

ഇന്ത്യയിൽ 5ജി നെറ്റ്‌വർക്ക്: എയർടെല്ലിൽ 7500 കോടി നിക്ഷേപിക്കാനൊരുങ്ങി ഗൂഗിൾ
, വെള്ളി, 28 ജനുവരി 2022 (18:31 IST)
ഭാരതി എയർടെല്ലിൽ 100 കോടി ഡോളർ നിക്ഷേപിക്കാനൊരുങ്ങി ഗൂഗിൾ. ഗൂഗിള്‍ ഫോര്‍ ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ടിന്റെ ഭാഗമായാണ് നിക്ഷേപം. ഇരുകമ്പനികളും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരിക്കുന്ന ദീര്‍ഘകാലത്തേക്കുള്ള ഇടപാടായിരിക്കും ഇത്.
 
5ജിയുടെ വിവിധ ഉപയോഗസാധ്യതകൾ ഇരു കമ്പനികളും ചേര്‍ന്ന് അന്വേഷിക്കും. ഒപ്പം വാണിജ്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ക്ലൗഡ് സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നു.70 കോടി ഡോളറിന്റെ നിക്ഷേപത്തിന് പകരമായി 1.28 ശതമാനം ഓഹരി പങ്കാളിത്തം എയര്‍ടെല്‍ ഗൂഗിളിന് നല്‍കും. ബാക്കിയുള്ള 30 കോടി ഡോളര്‍ മറ്റ് കരാറുകളുമായി ബന്ധപ്പെട്ടാണ്.
 
റിലയന്‍സ് ജിയോയിലും ഗൂഗിള്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി