ആമസോൺ പ്രൈം 24/7 ലൈവ് പ്രോഗ്രാമുകളിലേക്ക് ചുവടുവെക്കുന്നു.ഉപയോക്താക്കള്‍ക്ക് പ്രൈമിലെ ലൈവ് ടിവി, മ്യൂസിക്ക്, ന്യൂസ്, ഷോകള്‍, സ്‌പോര്‍ട്‌സ്, പ്രത്യേക ഇവന്റുകൾ എന്നിവ കാണാനുള്ള സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കുകളിലാണ് ഇപ്പോൾ കമ്പനി. ലൈവ് ലീനിയര്‍ പ്രോഗ്രാമിംഗിന് ലൈസന്‍സ് നേടുന്നതിനായുള്ള സജീവമായ ശ്രമങ്ങളിലാണ് കമ്പനിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ലൈവ് അല്ലെങ്കില്‍ ഷെഡ്യൂള്‍ ചെയ്ത ടിവിഷോയ്ക്ക് കൂടുതല്‍ പ്രേക്ഷകരുള്ള അനുകൂല സമയമാണിതെന്ന് ആമസോൺ പറയുന്നു.അധികം വൈകാതെ തന്നെ ലൈവ് മ്യൂസിക്ക് ഷോകള്‍, രാഷ്ട്രീയ സംവാദങ്ങള്‍, വാര്‍ത്താ പ്രോഗ്രാമിംഗ് എന്നിവ ആമസോണ്‍ സ്ട്രീം ചെയ്‌തുതുടങ്ങുമെന്നാണ് സൂചന.എന്നാൽ ആമസോണ്‍ ലൈവ് ടിവി കൊണ്ടുവരുന്നത് സംബന്ധിച്ച് ഇപ്പോള്‍ ഔദ്യോഗികമായ സ്ഥിരീകരണമൊന്നും തന്നെ പുറത്തുവന്നിട്ടില്ല.
അതേസമയം ആമസോണ്‍ ലീനിയര്‍ ടിവി കൊണ്ടുവരുന്നുവെങ്കില്‍ അത് എതിരാളികളായ മറ്റു പ്ലാറ്റ്‌ഫോമുകള്‍ക്ക് ഭീഷണിയായി മാറിയേക്കാം. യൂട്യൂബ് യൂട്യൂബ്-ടിവിയിലൂടെയും ഡിഷ് നെറ്റ്‌വർക്ക് സ്ലിംഗ് ടിവിയിലൂടെയും മുമ്പ് ലീനിയര്‍ ടിവി പരീക്ഷിച്ചിരുന്നു.