Webdunia - Bharat's app for daily news and videos

Install App

അസൂസ് ആര്‍ഒജി ഫോണ്‍ 2 ഇന്ത്യയിൽ, വിൽപ്പന ഫ്ലിപ്കാർട്ടിലൂടെ !

Webdunia
തിങ്കള്‍, 16 ഡിസം‌ബര്‍ 2019 (20:01 IST)
ആര്‍ഒജി ഫോണ്‍ 2 സ്മാർട്ട് ഫോണിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് അസൂസ്. രണ്ട് വകഭേതങ്ങളിൽ എത്തുന്ന സ്മാർട്ട്‌ഫോൺ ഇതിനോടകം തന്നെ ഫ്ലിപ്കാർട്ടിൽ വിൽപ്പനക്കെത്തി കഴിഞ്ഞു. സ്മാർട്ട് ഫോണിന്റെ അടിസ്ഥാന വകഭേതത്തിന് 37,999 രൂപയും ഉയർന്ന പതിപ്പിന് 59,999 രൂപയുമാണ് വില.
 
ഉയർന്ന പെർഫോർമൻസ് നൽകുന്ന ഗെയിമിങ് സ്മാർട്ട്ഫോണാണ് ആർഒജി ഫോൺ 2. 8ജിബി റാം 128ജിബി സ്റ്റോറേജ്, 12ജിബി റാം 512ജിബി സ്റ്റോറേജ് എന്നിങ്ങനെയാണ് സ്മാർട്ട്ഫോണിന്റെ രണ്ട് പതിപ്പുകൾ. 6.59 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാന് ഫോണിൽ നൽകിയിരിക്കുന്നത്. 
 
സോണിയുടെ ഐഎംഎക്സ് 586 സെൻസർ കരുത്ത് പകരുന്ന 48 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ഡ്യുവൽ റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. 13 മെഗാപികൽ അൽട്രാ വൈഡ് സെൻസറാണ് ഡ്യുവൽ റിയർ ക്യാമറയിലെ മറ്റൊരു ആംഗം. 24 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.  
 
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 855 പ്ലസ് പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 9 പൈ അടിസ്ഥാനപ്പെടുത്തിയുള്ള ആർഒജി യുഐ എന്ന ഒഎസിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. 6,000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്. ഫാസ്റ്റ് ചാർജിങ് 4.0 സാങ്കേതികവിദ്യയിലുള്ള 30W ഫാസ്റ്റ് ചാർജറും ഫോണിനൊപ്പം ലഭിക്കും.  

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments