Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാളത്തെ ഹർത്താൽ നിയമവിരുദ്ധം, പിൻവലിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

നാളത്തെ ഹർത്താൽ നിയമവിരുദ്ധം, പിൻവലിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
, തിങ്കള്‍, 16 ഡിസം‌ബര്‍ 2019 (15:25 IST)
പൗരത്വ ഭേതഗതി ബില്ലിൽ പ്രതിഷേധിച്ച് സയുക്ത സമിതി നാളെ പ്രഖ്യാപിച്ച ഹർത്താൽ പിൻവലിക്കണം എന്ന് ഡിജിപി ലോക്നാഥ് ബെ‌ഹ്റ. ചട്ടം പാലിക്കാതെയുള്ള ഹർത്താൽ നിയമ വിരുദ്ധമാണ്. ഹൈക്കോടതി ഉത്തരവ് വ്യക്തമാക്കിക്കൊണ്ടായിരുന്നു. ലോക്നാഥ് ബെഹ്റയുടെ മുന്നറിയിപ്പ്.
 
ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഹർത്താൽ നടത്താൻ ഉദ്ദേശിക്കുന്ന സംഘടനകൾ 7 ദിവസങ്ങൾക്ക് മുൻപ് നോട്ടീസ് നൽകണം. നാളെ ഹർത്താൽ നടത്താൻ സംയുക്ത സമിതി ചട്ടപ്രകാരം നോട്ടീസ് നൽകിയിട്ടില്ല. അതിനാൽ ഹർത്താൽ പ്രഖ്യാപനം തന്നെ നിയമവിരുദ്ധമാണ്. ഹർത്താലിൽ നാശനഷ്ടമുണ്ടായാൽ ഉത്തരവാദിത്തം സംഘടനകളുടെ ജില്ലാ സംസ്ഥാന നേതാക്കൾക്കായിരിക്കും.
 
നാളെ ചിലയിടങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ആളുകൾക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിൽ തടസം നേരിട്ടാൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച കുറ്റകൃത്യങ്ങൾ കൂടി നേതാക്കൾക്കെതിരെ ചുമത്തപ്പെടും. നിർബന്ധിച്ച് കടകൾ അടപ്പിക്കുകയോ, അക്രമമുണ്ടാക്കുകയോ ചെയ്താൽ നടപടിയെടുക്കും. അക്രമം ഒഴിവാക്കാൻ മുൻകരുതൽ അറസ്റ്റും ഉണ്ടാകും. സമാധാനപരമായി റാലി നടത്തുന്നതിൽ തടസമില്ല എന്നും ഡിജിപി വ്യക്തമാക്കി.          

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഇന്ത്യ നിന്റെ തന്തയുടേതല്ല’ - അമല പോളിന്റെ പ്രതികരണം ഇങ്ങനെ