Select Your Language

Notifications

webdunia
webdunia
webdunia
webdunia

അറിയാമോ ? ആരെല്ലാമാണ് ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ ആ രാജാക്കന്മാരെന്ന് ?

ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ

അറിയാമോ ? ആരെല്ലാമാണ് ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ ആ രാജാക്കന്മാരെന്ന് ?
, വ്യാഴം, 16 ഫെബ്രുവരി 2017 (16:45 IST)
നിലവില്‍ 250 മില്ല്യണിലധികം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. കഴിഞ്ഞ വര്‍ഷം ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായി മാറാനുള്ള അമേരിക്കയുടെ സ്വപ്‌നത്തെയാണ് നമ്മുടെ രാജ്യം മറികടന്നത്. ഇനിയും പുതിയ നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനായി ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി തയാറെടുത്തുകൊണ്ടിരിക്കുകയാണ്. 
 
നിരവധി ‘ആദ്യമെത്തലുകള്‍ക്ക്’ സാക്ഷ്യം വഹിച്ച വര്‍ഷമായിരുന്നു 2016, ആദ്യത്തെ മോഡുലാര്‍ സ്മാര്‍ട്ട്‌ഫോണായ ജിഫൈവ് ദക്ഷിണ കൊറിയന്‍ കമ്പനി ഭീമന്മാരായ എല്‍ജി പുറത്തിറക്കിയതുപോലും ഇന്ത്യയിലാണെന്നതാണ് മറ്റൊരു അതിശയകരമായ കാര്യം. ഏതെല്ലാം കമ്പനികള്‍ക്കാണ് ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ കഴിഞ്ഞതെന്ന് നോക്കാം.
 
സാംസങ്ങ്: ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ 25.1% മാര്‍ക്കറ്റ് ഷെയറുമായി ഒന്നാമതാണ് സാംസങ്ങ്.  ഗാലക്സി എസ് 7 എന്ന മോഡലിലൂടെ ആധിപത്യം നഷ്ടമായെങ്കില്‍ ആകര്‍ഷകമായ പല ഫീച്ചറുകളുമുള്ള ഫോണുകള്‍ ഇന്ത്യയി അവതരിപ്പിച്ച് തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനാണ് കമ്പനി ശ്രമിക്കുന്നത്.
 
ഷവോമി: ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഷവോമിയാണ് 10.7% മാര്‍ക്കറ്റ് ഷെയറുമായി ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ജൂലായ് 2014-ൽ ഇന്ത്യൻ വിപണിയിൽ എത്തിയ ഷവോമി വളരെ വേഗം വികസിച്ചു. ഫ്ലിപ്കാർട്ടുമായി സഹകരിച്ചു വിപണനം ആരംഭിച്ച അവർ തുടർന്ന് ആമസോണും, സ്നാപ്ഡീലുമായി ധാരണയിൽ എത്തുകയും ഈ മേഖലയിലെ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കുകയും ചെയ്തു.
 
ലെനോവൊ: 9.9% മാര്‍ക്കറ്റ് ഷെയറുമായി ഈ പട്ടികയില്‍ മൂന്നാമതാണ് ലെനോവൊ. ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്സിനെ ലെനോവൊ ഏറ്റടുത്തതിലൂടെയാണ് അവര്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിച്ചത്.
 
ഓപ്പോ: സ്മാർട്ട് ഫോൺ, ബ്ലു റേ പ്ലെയേഴ്സ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പുറത്തിറക്കുന്ന ചൈനീസ് കമ്പനിയായ ഓപ്പോയാണ് 8.6% മാര്‍ക്കറ്റ് ഷെയറുമായി ഈ പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്.
 
വിവോ:  8.6% മാര്‍ക്കറ്റ് ഷെയറുമായി ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് വിവോ. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ നിരവധി ആകര്‍ഷകമായ ഫീച്ചറുകളുള്ള സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിക്കുന്നതിനും വിപണിയില്‍ തങ്ങളുടെ വരവറിയിക്കാനും കമ്പനിക്ക് കഴിഞ്ഞുവെന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെങ്കോട്ടൈന്‍ മന്ത്രിയാകുന്നത് മൂന്നാം തവണ; ഇത്തവണ മന്ത്രിസഭയില്‍ മൂന്നാമന്‍