പ്രമുഖ ക്രിപ്റ്റോ കറൻസിയായ ബിറ്റ്‌കോയിന്റെ മൂല്യം 18 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ. ആഗോളതലത്തിൽ പണപ്പെരുപ്പം ഉയരുന്നതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വര്ണത്തിലേക്കും ബോണ്ടുകളിലേക്കും നീങ്ങിയതാണ് ബിറ്റ്‌കോയിൻ വിപണിക്ക് തിരിച്ചറിയായത്.
കഴിഞ്ഞവർഷം നവംബറിൽ സർവകാലറെക്കോർഡായ 68,000 ഡോളറിൽ നിന്നാണ് ബിറ്റ്‌കോയിൻ വില 60 % വരെ താഴ്ന്ന 25,600 ഡോളർ നിലവാരത്തിലേക്കെത്തിയത്. ഇത് 14,000 വരെ താഴാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ ക്രിപ്റ്റോ കറൻസിയായ എത്തീരിയത്തിന്റെ മൂല്യത്തിൽ 40 ശതമാനത്തിന്റെ ഇടിവാണ് ഇക്കാലയളവിൽ ഉണ്ടായത്.