തിരിച്ചുവരവിന് തയ്യാറെടുത്ത് ബ്ലാക്‌ബെറി
വിപണി കീഴടക്കാൻ ഇനി ബ്ലാക്ക്ബെറിയും
ടെക് ലോകത്തിലേക്ക് ശക്തമായ തിരിച്ചറിവ് നടത്താനൊരുങ്ങുകയാണ് ബ്ലാക്‌ബെറി. ചെറുപ്പക്കാരുടെ ആവേശമായിരുന്നു ഒരുകാലത്ത് ബ്ലാക്‌ബെറി. ബാഴ്സിലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ ബ്ലാക്ക്ബെറി പുതിയ ഫോൺ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ടി സി എൽ കമ്യൂണിക്കേഷൻ എന്ന കമ്പനിയാണ് ഇനി ബ്ലാക്ക്ബെറിക്കായി ഫോണുകൾ നിർമിക്കുക. ടച്ച് സ്ക്രീൻ ഡിസ്പ്ലേയുമുണ്ടാകും. ആൻഡ്രോയിഡായിരിക്കും പുതിയ ഫോണിന്റെ ഓപ്പറേറ്റിംങ് സിസ്റ്റം. 4.5 ഇഞ്ച് ഡിസ്പ്ലേയായിരുക്കും ഫോണിനുണ്ടാവുക. 3 ജി.ബി റാം 32 ജി.ബി റോം എന്നിവയാണ് സ്റ്റോറജ് സവിശേഷതകൾ. 32 മിനുറ്റ് കൊണ്ട് 82 ശതമാനം ചാർജാവുന്ന ക്യുക്ക് ചാർജിങ് സംവിധാനവും ഫോണിലുണ്ട്.