5G സ്മാർട്ട്ഫോണുമായി ബ്ലാക്ക്ബെറി മടങ്ങിയെത്തുന്നു, വിപണിയിലെത്തിയ്ക്കുന്നത് ക്വര്‍ട്ടി കീപാഡുള്ള സ്മാർട്ട്ഫോൺ

Webdunia
വ്യാഴം, 20 ഓഗസ്റ്റ് 2020 (13:58 IST)
വിപണിയിൽനിന്നും അപ്രത്യക്ഷമായ ബ്ലാക്ക്ബെറി വീണ്ടും തിരീകെയെത്തുന്നു. ക്വര്‍ട്ടി കീപാഡുള്ള 5ജി സ്മാര്‍ട്ട്‌ഫോണാണ് മടങ്ങിവരവിൽ ബ്ലാക്ക്ബെറി ആദ്യം വിപണിയിലെത്തിയ്ക്കുക. 2021 ആദ്യ പകുതിയോടെയാണ് ഈ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുക. എന്നാൽ ഫൊണിന്റെ പേരോ മറ്റു വിശദാംശങ്ങളോ ഒന്നും പുറത്തുവിട്ടിട്ടില്ല. ബ്ലാക്ക്ബെറിയുടെ സിഗ്നേച്ചർ ഡിസൈൻ ശൈലിയായ ക്വർട്ടി കീപ്പാടിനെ പുതിയ കാലത്തും നിലനിർത്തുന്നു എന്നത് ശ്രദ്ദേയമാണ്. 
 
ആൻഡ്രോയിഡ് ഒഎസിൽ പ്രവർത്തിയ്ക്കുന്ന സ്മാർട്ട്ഫോൺ തന്നെയാണ് ബ്ലാക്ക്ബെറി പുറത്തിറക്കുക. ദക്ഷിണ അമേരിക്കയിലും യൂറോപ്പിലുമാണ് പുതിയ ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്ഫോണുകള്‍ ആദ്യം എത്തുക. ഇന്ത്യയില്‍ എപ്പോഴെത്തും എന്നത് വ്യക്തമല്ല. ഈ വര്‍ഷം തുടക്കത്തില്‍ ടിസിഎല്‍ ബ്ലാക്ക്ബെറിയുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചിരുന്നു. ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പിന്റെ ഉപകമ്പനിയായ എഫ്ഐഎച്ച്‌ മൊബൈല്‍ ലിമിറ്റഡും ഓണ്‍വേഡ് മൊബിലിറ്റിയുമായുള്ള പങ്കാളിത്തത്തിലാണ് ബ്ലാക്ക്ബെറി പുതിയ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിയ്ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ദലിതരെ തൊട്ടുകൂടാത്തവരാക്കിയത് ആര്?': മീനാക്ഷി

എസ്.ഐ.ആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം; സിപിഎം സുപ്രീം കോടതിയില്‍

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അടുത്ത ലേഖനം
Show comments