Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

അർബൻ ക്രൂസറിനായുള്ള ബുക്കിങ് ആഗസ്റ്റ് 22ന് ആരംഭിയ്ക്കും, വാഹനം ഉടൻ വിപണിയിലേയ്ക്ക്

വാർത്തകൾ
, വ്യാഴം, 20 ഓഗസ്റ്റ് 2020 (13:06 IST)
മാരുതി സുസൂക്കിയുടെ കോംപാക്ട് എസ്‌വി ബ്രെസ്സ ടൊയോട്ട ബാഡ്ജിൽ ഉടൻ വിപണിയിലെത്തും അർബൻ ക്രൂസർ എന്ന് പേരിട്ടിരിയ്ക്കുന്ന വാഹനം വരുന്ന ദീപാവലി ഉത്സവ സീസണിൽ വിപണിയിലെത്തും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്. വാഹനത്തിനായുള്ള ബുക്കിങ് ആഗസ്റ്റ് 22ന് ആരംഭിച്ചേയ്ക്കും. ബ്രെസ്സയെ ടൊയോട്ട ബ്രാൻഡിൽ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഇരു കമ്പനികളും ധാരണയായിരുന്നു. 
 
ബലേനോയെ ഗ്ലാൻസയാക്കിയപ്പോൾ വലിയ മാറ്റങ്ങൾ ഒന്നും ടോയോട്ട വരുത്തിയിരുന്നില്ല, എന്നാൽ ബ്രെസ്സ അർബൻ ക്രൂസറാകുമ്പോൾ കാര്യമായ മാറ്റങ്ങൾ തന്നെ ഉണ്ടാകും എന്നാണ് സൂചന, സോഫ്റ്റ് ബോഡി പർട്ട്സ്, ഗ്രിൽ ഡിസൈൻ എന്നിവയിലാണ് മാറ്റങ്ങൾ പ്രതീക്ഷിയ്ക്കുന്നത്. പുതിയ ഡ്യുവൽ ടോൺ ബംബറുകളും, പുതുക്കിയ ഹെഡ്‌ലാമ്പുകളും വാഹനത്തിൽ പ്രതീക്ഷിപ്പപ്പെടുന്നുണ്ട്.  
 
വിറ്റാര ബ്രെസ്സയുടെ 1.5 ലിറ്റർ കെ15 ബി പെട്രോൾ എഞ്ചിനിലായിരിയ്ക്കും, അർബൻ ക്രൂസർ എത്തുക. 105 ബിഎച്ച്‌പി കരുത്തും 138 എൻഎം ടോർക്കും സൃഷ്ടിയ്ക്കാൻ ഈ എഞ്ചിന് സധിയ്ക്കും. 5 സ്പീഡ് മാനുവൽ ട്രൻസ്‌മിഷനിലും, 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനിലും വാഹനം ലഭ്യമായിരിയ്ക്കും. 2019 ജൂണിലാണ് ബലേനോയുടെ ടൊയോട്ട പതിപ്പ് ഗ്ലാൻസയെ കമ്പനി വിപണിയിലെത്തിച്ചത്. മികച്ച വിൽപ്പന സ്വന്തമാക്കാൻ ഗ്ലാൻസയ്ക്ക് സാധിച്ചു. ഇതേ പ്രകടനം അർബൻ ക്രൂസറും കൈവരിയ്ക്കും എന്നാണ് ടൊയോട്ടയുടെ പ്രതീക്ഷ. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വർണവിലയിൽ ഇടിവ്: പത്ത് ദിവസത്തിനുള്ളിൽ കുറഞ്ഞത് പവന് 3,120 രൂപ