വെറും 96 രൂപയ്ക്ക് പ്രതിദിനം 10 ജിബി ഡേറ്റ നൽകാൻ ഒരുങ്ങി ബിഎസ്എൻഎൽ. കടുത്ത മത്സരമുള്ള ടെലികോം വിപണിയിൽ ഉപയോക്താക്കളെ പിടിച്ചുനിർത്തുന്നതിനാണ് ബിഎസ്എൻഎലിന്റെ പുതിയ തന്ത്രം. എന്നാൽ ഈ പ്ലാനിൽ ഡേറ്റ മാത്രമായിരിയ്ക്കും ലഭിയ്കുക. അങ്ങനെയാണെങ്കിൽപോലും ഡേറ്റ ഉപയോഗത്തിന് ഏറ്റവും മികച്ച പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിയിയ്ക്കുന്നത്.
28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. 236 രൂപയുടെ മറ്റൊരു പ്ലാനും ബിഎസ്എൻഎൽ ആരംഭിയ്ക്കും. ദിവസേന 10 ജിബി ഡേറ്റ 84 ദിവാസത്തേയ്ക്ക് ഈ പ്ലാനിൽ ലഭ്യമാകും. എന്നാൽ ബിസ്എൻഎലിന്റെ എല്ലാ സർക്കിളുകളിലും ഈ പ്ലാൻ ലഭിയ്ക്കില്ല എന്നാണ് റിപ്പോർട്ടുകൾ. കമ്പനിയ്ക്ക് 4G കണക്ടിവിറ്റിയുള്ള കൊൽക്കത്ത, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കർണാടക, കേരളം, തമിഴ്നാട് എന്നീ സർക്കിളുകളിലായിയ്ക്കും ആദ്യം പ്ലാൻ എത്തുക.
മാറ്റു ടെലികോം കമ്പനികൾ ഡേറ്റ മാത്രം ഇത്ര കുറഞ്ഞ നിരക്കിൽ നൽകുന്ന പ്ലാനുകളില്ല. ജിയോയുടെ സമാനമായ പ്ലാനിന് 555 രൂപയാണ് നിരക്ക്. ഇതിൽ 1.5 ജിബി ഡേറ്റ മാത്രമണ് പ്രതിദിനം ലഭിയ്ക്കുക. എന്നാൽ നിശ്ചിത മണിയ്ക്കൂർ വോയ്സ്‌കോളുകളും 100 എസ്എംഎസും 84 ഈ പ്ലാനിൽ ലഭിയ്ക്കും ദിവസത്തേയ്ക്ക് ലഭിയ്ക്കും.