ഹൈ സൂം ട്രാവൽ ക്യാമറയുമായി സോണി

ബുധന്‍, 14 നവം‌ബര്‍ 2018 (17:20 IST)
സൈബർ ഷോട്ട് ശ്രേണിയിലേക്ക് പുതിയ ഹൈ സൂം ട്രാവൽ ക്യാമറയെ അവതരിപ്പിച്ച് സോണി. ഡി എസ് സി ഡബ്ലിയു എക്‌സ് 800 എന്ന ക്യാമറയെയാണ് സോണി പുതുതായി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 24 എംഎം മുതല്‍ 720 എംഎം വൈഡ് വരെയുള്ള വെര്‍സട്ടെയ്ല്‍ സൂപ്പര്‍ ടെലിഫോട്ടോ സൂം റേഞ്ച് ലെൻസാണ് ക്യാമറയുടെ എടുത്തുപറയേണ്ട പ്രത്യേകത.
 
4k ദൃശ്യങ്ങൾ പകർത്താൻ സാധിക്കുന്ന അത്യാധുനി സൌകര്യങ്ങളുള്ള ഡിജിറ്റൽ ക്യാമറയാണ് ഡി എസ് സി ഡബ്ലിയു എക്‌സ് 800. യാത്രകളിൽ മികച്ച ചിത്രങ്ങൾ പകർത്താനാകുന്ന തരത്തിലാണ് ക്യാമറയുടെ രൂപകൽ‌പന. പ്രത്യേക സ്റ്റെബിലൈസർ സംവിധാനം ക്യാമറയിൽ സജ്ജീകരിച്ചിട്ടുണ്ട്. 
 
ഇമേജ് പ്രോസസിംഗ് എന്‍ജിന്‍, അതിവേഗ സ്പീഡ്, ടച്ച്‌ ഫോക്കസ്, ടച്ച്‌ ഷട്ടര്‍ ഫംഗ്ഷന്‍, ബ്ലൂടൂത്ത് ലൊക്കേഷന്‍ ഡാറ്റാ അക്വിസിഷന്‍ എന്നീ സംവിധാനങ്ങൾ മറ്റുള്ള ഡിജിറ്റൽ ക്യാമറകളിനിന്നും ഡി എസ് സി ഡബ്ലിയു എക്‌സ് 800നെ വ്യത്യസ്ഥനാക്കുന്നു. 180 ഡിഗ്രി ട്വിസ്റ്റബിൾ എൽ സി ഡി സ്ക്രീനാണ് ക്യാമറക്ക നൽകിയിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആരെയും അമ്പരപ്പിക്കുന്ന ഓഫർ, 399 രൂപക്ക് പറക്കാൻ അവസരമൊരുക്കി എയർ ഏഷ്യ !