സാം ആൾട്ട്മാൻ പോര, ഒടുവിൽ ബുദ്ധി കേന്ദ്രത്തെ തന്നെ പുറത്താക്കി ചാറ്റ് ജിപിടി മാതൃകമ്പനി ഓപ്പൺ എ ഐ

Webdunia
ഞായര്‍, 19 നവം‌ബര്‍ 2023 (10:13 IST)
ചാറ്റ് ജിപിടി രൂപെപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ച സിഇഒ സാം ആള്‍ട്ട്മാനെ തന്നെ പുറത്താക്കി ഓപ്പണ്‍ എ ഐ. കമ്പനിയെ മുന്നില്‍ നിന്നും നയിക്കാനുള്ള കഴിവ് ആള്‍ട്ട്മാനില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അതേസമയം ഓപ്പണ്‍ എ ഐ സഹസ്ഥാപകരില്‍ ഒരാളായ ഗ്രെഗ് ബ്രോക്ക്മാന്‍ കമ്പനിയില്‍ നിന്നും രാജിവെച്ചു.
 
സാം ആള്‍ട്ട്മാന്റെ ഒഴിവില്‍ കമ്പനി ചീഫ് ടെക്‌നോളജി ഓഫീസറായ മിറ മൊറാട്ടിയാകും കമ്പനിയുടെ താത്കാലിക സി ഇ ഒയെന്ന് ഓപ്പണ്‍ എ ഐ അറിയിച്ചു. മനുഷ്യനെ പോലെതന്നെ പ്രതികരിക്കാനാവുന്ന ഗൂഗിളിന് പോലും വെല്ലുവിളിയുയര്‍ത്തിയ ടെക് ലോകത്തെ സംസാരവിഷയമായ ചാറ്റ് ജിപിടിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് 38കാരനായ സാം ആള്‍ട്ട്മാനായിരുന്നു. കമ്പനി ബോര്‍ഡുമായുള്ള ആശയവിനിമയത്തില്‍ സ്ഥിരത പുലര്‍ത്താത്തതിനാല്‍ സാമിനോടുള്ള വിശ്വാസം നഷ്ടമായെന്നാണ് കമ്പനി നല്‍കുന്ന ഔദ്യോഗിക വിശദീകരണം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

പന്നിയങ്കരയില്‍ മരിച്ച കോട്ടയം സ്വദേശിയുടെ മരണകാരണം മസ്തിഷ്‌കജ്വരമല്ലെന്ന് റീ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഫലം

തിരുവനന്തപുരത്ത് തോരാമഴ: പ്രഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് കളക്ടര്‍

നിവര്‍ന്ന് കിടന്നാണോ ഉറങ്ങുന്നത്, ഇക്കാര്യങ്ങള്‍ അറിയണം

കെഎസ്ആര്‍ടിസിയുടെ പുതിയ സ്ലീപ്പര്‍ ബസ് ആദ്യ സര്‍വീസിന് മുമ്പ് അപകടത്തില്‍പ്പെട്ടു; ബസിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും തകര്‍ന്നു

സുമയ്യയുടെ നെഞ്ചില്‍ അവശേഷിക്കുന്ന ഗൈഡ് വയര്‍ പുറത്തെടുക്കില്ല, അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി മെഡിക്കല്‍ ബോര്‍ഡ്

അടുത്ത ലേഖനം
Show comments