Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോനിയുടെ കാൽമുട്ട് ശസ്ത്രക്രിയ, വിദഗ്ധരുടെ ഉപദേശം തേടുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ

ധോനിയുടെ കാൽമുട്ട് ശസ്ത്രക്രിയ, വിദഗ്ധരുടെ ഉപദേശം തേടുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ
, വ്യാഴം, 1 ജൂണ്‍ 2023 (13:55 IST)
എം എസ് ധോനിയുടെ കാല്‍മുട്ട് ശസ്ത്രക്രിയയെ പറ്റി മെഡിക്കല്‍ വിദഗ്ധരുടെ ഉപദേശം തേടിയ ശേഷം തീരുമാനിക്കുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍. അടുത്ത സീസണില്‍ ധോനി കളിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
 
കാല്‍മുട്ടിലെ പരിക്കുമായാണ് ഈ സീസണിലെ മത്സരങ്ങളെല്ലാം ധോനി കളിച്ചത്. കീപ്പിംഗിനിടെ പരിക്ക് പ്രകടമായില്ലെങ്കിലും ബാറ്റ് ചെയ്യുമ്പോള്‍ റണ്‍സെടുക്കാനോടുമ്പോള്‍ ധോനി വളരെ ബുദ്ധിമുട്ടിയിരുന്നു. ഐപിഎല്‍ കിരീടനേട്ടത്തിന് പിന്നാലെ ധോനി കാല്‍മുട്ടില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സിഎസ്‌കെയുടെ സിഇഒയുടെ പ്രതികരണം. ധോനിയുടെ ഇടത്തെകാല്‍മുട്ടിലെ പരിക്കിന് വിദഗ്ധ ഉപദേശം തേടും എന്നത് സത്യമാണ്. പരിശോധന ഫലം വന്ന ശേഷം മാത്രമെ ശസ്ത്രക്രിയ വേണ്ടിവരുമോ എന്ന് വ്യക്തമാകു. ശസ്ത്രക്രിയ നടത്തണമോ എന്നത് ധോനിയുടെ പരിധിയിലുള്ള തീരുമാനമാണ്. ധോനിയുടെ വിരമിക്കലിനെ പറ്റി നമ്മള്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല. ആ ഘട്ടത്തിലേക്ക് നമ്മള്‍ ഇപ്പോള്‍ എത്തിയിട്ടില്ല. എപ്പോള്‍ വിരമിക്കണം എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. കാശി വിശ്വനാഥന്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്ത് ദിവസത്തിനകം തീരുമാനം അറിയിക്കണം, ബാഴ്സലോണയ്ക്ക് മുന്നിൽ നിർദേശം വെച്ച് മെസ്സി