Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടിലിരുന്ന് ബോറടിക്കണ്ട, ക്വറന്റൈൻ സമയത്ത് ഇറ്റലിക്കാർക്ക് സൗജന്യമായി പോൺ കാണാൻ അവസരമൊരുക്കി വെബ്സൈറ്റ്

വീട്ടിലിരുന്ന് ബോറടിക്കണ്ട, ക്വറന്റൈൻ സമയത്ത് ഇറ്റലിക്കാർക്ക് സൗജന്യമായി പോൺ കാണാൻ അവസരമൊരുക്കി വെബ്സൈറ്റ്

അഭിറാം മനോഹർ

, വെള്ളി, 13 മാര്‍ച്ച് 2020 (10:11 IST)
കൊവിഡ് 19 ബാധയെ തുടർന്ന് വീട്ടിലിരിക്കുന്ന ഇറ്റലിക്കാർക്ക് ആശ്വാസവുമായി പോൺഹബ്. വീട്ടിലിരുന്ന് ബോറടിക്കുന്നവർക്ക് സൗജന്യമായി ഒരുമാസം തങ്ങളുടെ പ്രീമിയം പോൺ വീഡിയോകൾ കാണാനാണ് പോൺസൈറ്റായ പോൺഹബ് സൗകര്യമൊരുക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റ് അധികൃതർ വാർത്താക്കുറിപ്പിലൂടെ പുറത്തുവിട്ടു. ഒരു മാസത്തേക്കാണ് പോൺഹബ് സൗജന്യസേവനം ഒരുക്കുന്നത്.
 
'ഞങ്ങള്‍ ഇറ്റലിയെ സ്നേഹിക്കുന്നു. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഞങ്ങളുടെ വരുമാനത്തിന്‍റെ ഒരുപങ്ക് ഇറ്റലിക്കായി നൽകാൻ തീരുമാനിച്ചിരിക്കുന്നു.വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ ഒരു മാസം നിങ്ങൾക്ക് ഇനി നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാതെ തന്നെ പോണ്‍ഹബ് പ്രീമിയം ആസ്വദിക്കാം' വാർത്താക്കുറിപ്പിൽ പോൺഹബ് പറഞ്ഞു.
 
ലോകത്ത് ഏറ്റവും കൂടുതൽ പോൻഹബ് സൈറ്റ് ഉപയോഗിക്കുന്നവരിൽ ഏഴാമതാണ് ഇറ്റലി.കൊവിഡ് 19നെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകളെ സംബന്ധിച്ചും പോൺഹബ്ബിൽ നിർദേശങ്ങൾ നൽകുന്നുണ്ട്.നേരത്തെ കൊവിഡ് 19 ബാധയെത്തുടര്‍ന്ന് ജപ്പാനില്‍ പിടിച്ചിട്ട കപ്പലിലെ യാത്രക്കാര്‍ക്കും സൗജന്യമായി പോൺ സേവനങ്ങൾ മറ്റൊരു വെബ്സൈറ്റും നൽകിയിരുന്നു.
 
ചൈന കഴിഞ്ഞാൽ ഏറ്റവുമധികം പേരെ കൊവിഡ് 19 ബാധിച്ച രാജ്യമാണ് ഇറ്റലി. ഇതുവരെ 15,113 പേർക്ക് ഇറ്റലിയിൽ രോഗം ബാധിക്കുകയും 1,016 പേർ മരിക്കുകയും ചെയ്‌തിരുന്നു. കൊവിഡ് 19 ബാധ ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി ആരും തന്നെ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്നാണ് സർക്കാർ നിർദേശം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ,സിന്ധ്യക്കെതിരായ ഭൂമി കുംഭകോണകേസ് പുനരന്വേഷിക്കാൻ മധ്യപ്രദേശ് സർക്കാർ