Select Your Language

Notifications

webdunia
webdunia
webdunia
webdunia

2021‌ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് എന്തെ‌ല്ലാം?

2021‌ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് എന്തെ‌ല്ലാം?
, ശനി, 11 ഡിസം‌ബര്‍ 2021 (14:28 IST)
2021ൽ ഗൂഗിളിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സെർച്ച് ചെയ്‌തത് എന്തെന്ന് പുറത്ത് വിട്ട് ഗൂഗിൾ. കൊവിഡ് പിടിമുറുക്കുകയും അതിന് മുകളില്‍ വാക്സിന്‍ രക്ഷകവചം തീര്‍ക്കുകയും ചെയ്ത വര്‍ഷത്തില്‍ ഇന്ത്യയില്‍ ന്യൂസ്, സ്പോർട്സ്,വിനോദം തുടങ്ങിയ വിഭാഗങ്ങളിലെ എല്ലാം ടോപ് സെർച്ചുകളുടെ പട്ടികയാണ് ഗൂഗിൾ പുറത്തുവിട്ടത്.
 
ഐപിഎല്ലിനെ പറ്റിയാണ് കഴിഞ്ഞവർഷം ഇന്ത്യക്കാർ കൂടുതൽ തിരെഞ്ഞെ‌ത്. കോവിന്‍, ഐസിസി ടി20 ലോകകപ്പ് എന്നിവയാണ് ആകെ സെര്‍ച്ചില്‍‍ ആദ്യ മൂന്ന് സ്ഥാനത്ത് ഗൂഗിള്‍ കണക്ക് പ്രകാരം വന്നിരിക്കുന്നത്. യൂറോകപ്പ്, ടോക്കിയോ ഒളിംപിക്സ് എന്നിവ തുടര്‍ന്നുള്ള നാലും അഞ്ചും സ്ഥാനത്ത് എത്തി.
 
കൊവിഡ് വാക്സിന്‍, ഫ്രീഫയര്‍ റഡിം, നീരജ് ചോപ്ര, ആര്യന്‍ ഖാന്‍, കോപ്പ അമേരിക്ക എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ വരുന്ന സെര്‍ച്ച്.ടെസ്ല സിഇഒ ഇലോണ്‍ മസ്കിനും ഏറെ സെര്‍ച്ച് ഉണ്ട്. വിക്കി കൌശല്‍, ഷെഹബാസ് ഗില്‍, രാജ് കുന്ദ്ര എന്നിവര്‍ തുടര്‍ന്ന് വരുന്നു. 
 
അതേസമയം ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമ തമിഴ് ചിത്രമായ 'ജയ് ഭീം' അണ്. ഈ പട്ടികയില്‍ മലയാള സിനിമയായ 'ദൃശ്യം 2" ഒന്‍പതാം സ്ഥാനത്ത് ഉണ്ട്. അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധി, പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ്, ചുഴലിക്കാറ്റ്, ലോക്ക്ഡൌണ്‍, സൂയസ് കനാല്‍, കര്‍ഷക സമരം, പക്ഷിപ്പനി, യാസ് ചുഴലിക്കാറ്റ് എന്നിവയും പട്ടികയിൽ ഇടം നേടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയില്‍ കൂടുതല്‍ ഇളവ്; പമ്പാ സ്‌നാനം ആരംഭിച്ചു