Publish Date: Wed, 31 Mar 2021 (22:43 IST)
Updated Date: Wed, 31 Mar 2021 (22:46 IST)
പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി. മാര്‍ച്ച് 31ന് അവസാനിക്കാനിരുന്ന കാലാവധിയാണ് മൂന്ന് മാസത്തേക്ക് നീട്ടിയത്.
കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് സമയപരിധി നീട്ടിനല്‍കിയത്. പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും.