Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജെഫ് ബെസോസിന് പണികിട്ടി, വാട്ട്സ് ആപ്പ് ഡിലീറ്റ് ചെയ്ത് ഡോണാൾഡ് ട്രംപും ഐക്യരാഷ്ട്ര സംഘടനയും !

ജെഫ് ബെസോസിന് പണികിട്ടി, വാട്ട്സ് ആപ്പ് ഡിലീറ്റ് ചെയ്ത് ഡോണാൾഡ് ട്രംപും ഐക്യരാഷ്ട്ര സംഘടനയും !
, വ്യാഴം, 20 ഫെബ്രുവരി 2020 (13:09 IST)
ലോകത്തിലെ ഏറ്റവും വലിയ ധനികനും ആമസോൺ മേധാവിയുമായ ജെഫ് ബെസോസിന്റെ ഫോൺ വാട്ട്സ് ആപ്പിലൂടെ ഹാക്ക് ചെയ്യപ്പെട്ടത് വട്ട്സ് ആപ്പിന് വലിയ വിനയായി തീർന്നിരിയ്ക്കുകയാണ്. സുരക്ഷാ പാളിച്ച വന്ന പശ്ചാത്തലത്തിൽ ഐക്യരാഷ്ട്ര സംഘടനയും അമേരിയ്ക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഉദ്യോഗസ്ഥരും വാട്ട്സ് ആപ്പ് ഡിലീറ്റ് ചെയ്തു.
 
സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമരന്റെ അക്കൗണ്ടിൽനിന്നും വന്ന എംപി4 വീഡിയോ കാണാൻ ശ്രമിയ്ക്കുന്നതിനിടെയാണ് ഹാക്കർമാർ ജെഫ് ബെസോസിന്റെ ഐഫോൺ എക്‌സിലേയ്ക്ക് കടന്നു കയറിയത്. ഇതിലൂടെ ബെസോസിന്റെ ഫോണിൽ നടക്കുന്ന കാര്യങ്ങൾ ഹാർക്കർമാർ നിരന്തരം ചോർത്തിക്കൊണ്ടിരുന്നു.
 
ജെഫ് ബെസോസിന്റെ വാട്ട്സ് ആപ്പ് ഹക്ക് ചെയ്യപ്പെട്ട സംഭവം വിവാദമായതോടെ തങ്ങളുടെ പ്രശ്നമല്ല എന്നാണ് ഫെയ്സ്ബുക്ക് അറിയിച്ചത്.ആപ്പിൾ ഐഒഎസിന്റെ തകരാറ് ഫോൺ ഹാക്ക് ചെയ്യപ്പെടൻ കാരണം. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ നൽകിയിട്ടുള്ളതിനാൽ വാട്ട്സ് ആപ്പ് സുരക്ഷിതമാണ് എന്നുമായിരുന്നു. ഫെയ്‌സ്ബുക്കിന്റെ വിശദീകരണം.     

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"കട്ട് കോപ്പി പേസ്റ്റ്" ലോകത്തിന് നൽകിയ ലാറി ടെസ്‌ലർ ഓർമ്മയായി