Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടെക് ലോകത്തെ അമ്പരപ്പിക്കുന്ന നൂതന സൗകര്യങ്ങളോടെ ഐഫോൺ 8 വിപണിയിലേക്ക്?

വിപണി കീഴടക്കാൻ ഐഫോൺ 8?!

ടെക് ലോകത്തെ അമ്പരപ്പിക്കുന്ന നൂതന സൗകര്യങ്ങളോടെ ഐഫോൺ 8 വിപണിയിലേക്ക്?
, തിങ്കള്‍, 8 മെയ് 2017 (10:30 IST)
ആപ്പിളി​​ന്റെ പുതിയ ഫോൺ ഐഫോൺ 8നെ കുറിച്ചുള്ള വാർത്തകളാണ്​ ഇപ്പോൾ ടെക്​ ലോകത്ത് നിറഞ്ഞ് നിൽക്കുന്നത്. ഐഫോൺ 8 ഉടൻ വിപണിയിലേക്ക് എത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു, എന്നാൽ ആപ്പിൾ ​ഐഫോണിന്റെ ആരാധകർക്ക്​ നിരാശ നൽകുന്ന റിപോർട്ടുകളാണ് പുറത്തുവരുന്നത്. ഐഫോൺ 8ന്റെ ലോഞ്ചിങ്​ വൈകുമെന്നാണ്​ റിപ്പോർട്ടുകൾ.
 
വയർലെസ്​ ചാർജിങ്​, ടച്ച്​ ​ഐ. ഡി, എഡ്​ജ്​ ടു എഡ്​ജ്​ ഡിസ്​പ്ലേ പോലുള്ള നൂതന സൗകര്യങ്ങൾ ഉൾപ്പെടുന്നതാണ്​ ​പുതിയ ഐഫോൺ 8. വിവിധ ടെക്​ വെബ്​സൈറ്റുകൾ നൽകുന്ന റിപ്പോർട്ടുകളനുസരിച്ച്​ 2018ൽ മാത്രമേ പുതിയ ​ഐഫോണിന്റെ ലോഞ്ചിങ്​ ഉണ്ടാവു എന്നാണ്​ സൂചന. 
 
അതേസമയം, നിലവിലെ റിപ്പോർട്ടുകൾ പൂർണമായും വിശ്വസിക്കാൻ സാധിമല്ലെന്നാണ്​ ടെക്​ വിദഗ്​ധരുടെ അഭിപ്രായം. സാംസങ്​ അവരുടെ ഫ്ലാഗ്​ഷിപ്പ്​ മോഡലായ ഗാലക്​സി എസ്​-8 വിപണിയിൽ പുറത്തിറക്കിയിരുന്നു. ഗാലക്​സി എസ്​8നോട്​ മൽസരിക്കാൻ ശക്​തമായ മോഡലില്ലാതെ വിഷമിക്കുകയാണ്​ ആപ്പിൾ. ഈ സാഹചര്യത്തിൽ ഐഫോൺ 8ന്റെ വരവ് വൈകിപ്പിക്കില്ലെന്നും സൂചനകൾ ഉണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാണി കോണ്‍ഗ്രസ് പിളരുമെന്ന് ഉറപ്പായി, ജോസഫ് വിഭാഗം യു‌ഡി‌എഫിലേക്ക്