Select Your Language

Notifications

webdunia
webdunia
webdunia
webdunia

Grok 3: മസ്ക് വിടാനൊരുക്കമല്ല, സ്വന്തമായി എ ഐ ചാറ്റ്ബോട്ട് പുറത്തിറക്കി, ഗ്രോക് 3 ലോകത്തിലെ മികച്ചതെന്ന് മസ്ക്

Grok 3

അഭിറാം മനോഹർ

, ചൊവ്വ, 18 ഫെബ്രുവരി 2025 (18:20 IST)
Grok 3
ലോകത്തിലെ ഏറ്റവും മികച്ച എ ഐ ചാറ്റ്‌ബോട്ടെന്ന വിശേഷണത്തോടെ ഗ്രോക് 3 പുറത്തിറക്കി ഇലോണ്‍ മസ്‌കിന്റെ എ ഐ കമ്പനിയായ എക്‌സ് എ ഐ. ഗ്രോക് 3 വലിയ പ്രതീക്ഷയോടെയാണ് പുറത്തിറക്കുന്നതെന്നും ഗ്രോക് 2 വിനേക്കാള്‍ മികച്ചതാണെന്നും ഡെമോ ഇവന്റില്‍ മസ്‌ക് പറഞ്ഞു.
 
ആദ്യഘട്ടത്തില്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ് ഉപഭോക്താക്കള്‍ക്ക് ഗ്രോക് 3യുടെ സേവനം ലഭ്യമാണ്. എക്‌സിലെ പോസ്റ്റുകള്‍ക്ക് വലതുവശത്തായുള്ള ഗ്രോക് എ ഐ ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ ആ പോസ്റ്റിനെ പറ്റിയുള്ള ഗ്രോക് എ ഐയുടെ വിശദീകരണം വായിക്കാനാകും. എക്‌സിലെ പ്രീമിയം വരിക്കാര്‍ക്കാകും ഗ്രോക് 3 യുടെ മുഴുവന്‍ സേവനങ്ങളും ലഭ്യമാവുക.
 
 മറ്റ് എ ഐ മോഡലുകളായ ജെമിനി 2 പോ, ഡീപ് സീക്ക് വി3, ഓപ്പണ്‍ എ ഐ ജിപിടി 40 എന്നിവയെ ഗ്രോക് 3 ശാസ്ത്രം,കോഡിങ്ങ്, ഗണിതം തുടങ്ങിയ മേഖലകളില്‍ മറികടക്കുമെന്ന് എക്‌സ് എ ഐ അവകാശപ്പെട്ടു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരുവർഷം പഴക്കമുള്ള കാർ നൽകി കബളിപ്പിച്ചു;പുതിയ കാറും 50000 രൂപ നഷ്ടപരിഹാരവും നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്