ട്വിറ്റർ ഏറ്റെടുക്കാനുള്ള തീരുമാനത്തിൽ നിണ്ണും പിന്മാറിയതിൻ്റെ പേരിൽ ശതകോടീശ്വരനായ വ്യവസായി ഇലോൺ മസ്കിനെതിരെ ട്വിറ്റർ നൽകിയ കേസിൽ നിയമയുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ട്വിറ്ററിന് എതിരായി സ്വന്തം സോഷ്യൽ മീഡിയ സൈറ്റ് അവതരിപ്പിക്കുമെന്ന സൂചന നൽകിയിരിക്കുകയാണ് മസ്ക്.
ട്വിറ്റർ ഏറ്റെടുക്കൽ യാഥാർഥ്യമായില്ലെങ്കിൽ എന്താകും താങ്കളുടെ അടുത്ത പദ്ധതി എന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു മസ്ക്. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം തുടങ്ങാൻ പരിപാടിയുണ്ടോ എന്ന ചോദ്യത്തിന് x.com എന്ന മറുപടിയാണ് മസ്ക് നൽകിയത്. ഇത് ഒരു സോഷ്യൽ മീഡിയ വെബ്സൈറ്റാകാൻ ഇടയുണ്ടെന്നാണ് വിലയിരുത്തൽ.
അടുത്തിടെ ടെസ്ലയുടെ ഓഹരിയുടമകളുടെ വാർഷികയോഗത്തിൽ ഈ വെബ്സൈറ്റിനെ പറ്റി മസ്ക് പരാമർശിച്ചിരുന്നു.