Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫെയ്‌സ്‌ബുക്കിന്റെ ലാഭത്തിൽ വൻവർധന

ഫെയ്‌സ്‌ബുക്കിന്റെ ലാഭത്തിൽ വൻവർധന
, ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (12:23 IST)
വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നിരവധി രേഖകൾ ഫെയ്‌സ്ബുക്കിനെതിരെ പുറത്തുവന്നിട്ടും കമ്പനിയെ കൈവിടാതെ ഉപഭോക്താക്കൾ.വിവാദങ്ങൾക്കിടയിലും കഴിഞ്ഞ സാമ്പത്തികപാദത്തിൽ നേട്ടമുണ്ടാക്കാൻ സാധിച്ചതായി കമ്പനി അറിയിച്ചു.
 
ഉപഭോക്താക്കളുടെ സുരക്ഷയേക്കാൾ സാമ്പത്തിക നേട്ടത്തിനാണ് ഫെയ്‌സ്ബുക്ക് പ്രാധാന്യം നൽകുന്നതെന്ന വാർത്തകളാണ് അടുത്തിടെ പുറത്ത് വന്നത്.പിന്നാലെ ഫെയ്‌സ്‌ബുക്കിനെതിരെ മുൻ ജീവനക്കാരി നിർണായകമായ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു.
 
ജൂലൈ-സെപ്‌റ്റംബർ സാമ്പത്തിക പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ 17 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. 919 കോടി ഡോളറാണ് ഇക്കാലയളവിലെ അറ്റാദായം. മുൻവർഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 785 കോടിയുടെ വർധനവ്. കമ്പനിയുടെ ഓഹരിമൂല്യത്തിൽ 2.5 ശതമാനത്തിന്റെ വർധനവുണ്ടായതായും കമ്പനി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്