Select Your Language

Notifications

webdunia
webdunia
webdunia
webdunia

130 കോടി വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി ഫേസ്ബുക്ക്

130 കോടി വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി ഫേസ്ബുക്ക്

ശ്രീനു എസ്

, വ്യാഴം, 25 മാര്‍ച്ച് 2021 (09:27 IST)
130 കോടി വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി ഫേസ്ബുക്ക് അറിയിച്ചു. ഫേസ്ബുക്കിന് നിലവില്‍ 270 കോടി ഉപഭോക്താക്കളാണ് ഉള്ളത്. അതേസമയം കൊവിഡിനെ കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ നടത്തിയ 1.2 കോടി ഉള്ളടക്കങ്ങളും നിക്കം ചെയ്തിട്ടുണ്ട്. ഫേസ്ബുക്കില്‍ പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ 35000ലധികം പേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഫേസ്ബുക്ക് പറഞ്ഞു.
 
അതേസമയം കൊവിഡ് വാക്‌സിനുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് ലേബലുകള്‍ നല്‍കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് വാക്‌സിനുകളുടെ സുരക്ഷിതത്വം ചര്‍ച്ച ചെയ്യപ്പെടുന്ന പോസ്റ്റുകള്‍ക്കാണ് ലേബല്‍ നല്‍കുന്നത്. വരും ദിവസങ്ങളില്‍ വ്യാപകമായി ഇത്തരം ലേബലുകള്‍ നല്‍കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്ക് 28-30 തിയതികളില്‍ വോട്ട് ചെയ്യാം