അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഫേസ്‌ബുക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും. ഫേസ്ബുക്ക് രൂപീകരിച്ച സ്വതന്ത്ര്യ ബോര്‍ഡ് ട്രംപിനുള്ള വിലക്ക് തുടരാനുള്ള ഫേസ്ബുക്ക് തന്രുമാനത്തെ പിന്തുണച്ചതൊടെയാണിത്. അമേരിക്കയിലെ വാഷിംങ്ടണ്‍ കാപ്പിറ്റോള്‍ ആക്രമണത്തിന് പിന്നാലെയാണ് ഡൊണാല്‍ഡ് ട്രംപിന് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
ട്രംപിന് നൽകിയ വിലക്ക് പുനഃപരിശോധിക്കേണ്ട സാഹചര്യം ഇപ്പോളില്ലെന്നാണ് ബോർഡ് പറയുന്നത്.ഭാവിയില്‍ അടക്കം ഉണ്ടാകുന്ന പ്രശ്നങ്ങളും, നിയമലംഘനത്തിന്‍റെ തോതും കണക്കിലെടുത്താണ് ഫേസ്ബുക്കില്‍ നിന്നും ട്രംപിനെ പുറത്താക്കിയത്. ഗുരുതരമായ നിയമലംഘനം നടന്നു എന്നതിനാൽ തന്നെ അതിന് തക്കതായ ശിക്ഷയാണ് ഇപ്പോള്‍ തുടരുന്നത് - ബോര്‍ഡ് ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ ജനുവരി 7നാണ് ട്രംപിനെ ഫേസ്ബുക്കില്‍ നിന്നും അനിശ്ചതകാലത്തേക്ക് വിലക്കിയത്. ഇതിനെ തുടര്‍ന്ന് ട്രംപിന്‍റെ അക്കൌണ്ടും ഫേസ്ബുക്ക് നിശ്ചലമാക്കുകയായിരുന്നു.