Webdunia - Bharat's app for daily news and videos

Install App

വില 10,000ത്തിന് താഴെ, ജിയോ 5ജി ഫോണിന്റെ ആദ്യചിത്രങ്ങള്‍ പുറത്ത്

Webdunia
വെള്ളി, 23 ജൂണ്‍ 2023 (19:22 IST)
രാജ്യത്തെ ഏറ്റവും വലിയ 5ജി നെറ്റ്‌വര്‍ക്കായ റിലയന്‍സ് ജിയോ തങ്ങളുടെ പുതിയ 5ജി ഫോണ്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. ഈ വര്‍ഷം അവസാനത്തോടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ സ്മാര്‍ട്ട്‌ഫോണിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
 
അര്‍പിത് പട്ടേല്‍ എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. വെര്‍ട്ടിക്കലായുള്ള ക്യാമറ മോഡ്യൂളും കടും നീല നിറത്തിലുള്ള ബാക്കും ഉള്ള ഫോണാണ് ചിത്രത്തിലുള്ളത്. ഇതിന് 13 എം പി+ 2 എം പി റിയവ് ക്യാമറയും 5 എം പി ഫ്രണ്ട് ക്യാമറയുമാണുള്ളതെന്ന് ട്വീറ്റില്‍ പറയുന്നു. 6. 6 ഇഞ്ച് വലിപ്പമുള്ളതാണ് ഡിസ്‌പ്ലെ. 10,000 രൂപയില്‍ താഴെയായിരിക്കും ഫോണിന്റെ വിലയെന്നും അദ്ദേഹം പറയുന്നു. 479 എംബിപിഎസ് ഡൗണ്‍ലോഡ് വേഗത സ്‌ക്രീനില്‍ കാണിക്കുന്നുണ്ട്. ഫോണിന്റെ ഡമ്മിയോ അല്ലെങ്കില്‍ പ്രൊഡക്ഷന്‍ യൂണിറ്റില്‍ നിന്നുള്ള ചിത്രങ്ങളോ ആണെന്നാണ് കരുതുന്നത്. അതിനാല്‍ തന്നെ ചിലപ്പോള്‍ പുറത്തിറങ്ങുന്ന ഫോണില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാകാം.
 
ഫോണിനെ കുറിച്ച് മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. ജിയോയും ഗൂഗിളും ചേര്‍ന്നൊരുക്കുന്ന പ്രഗതി ഓ എസ് എന്ന ആന്‍ഡ്രോയ്ഡിന്റെ ചെറുപതിപ്പാകും ഫോണിലുണ്ടാവുക. ഈ വര്‍ഷം ദീപാവലിയോടനുബന്ധിച്ച് ഫോണ്‍ വിപണിയിലിറങ്ങാനാണ് സാധ്യതയേറെയും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കഞ്ചേരിയിൽ നാലു പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

വിധവകളുടെ നഗരം: ഈ ഇന്ത്യന്‍ നഗരം 'വിധവകളുടെ വീട്' എന്നറിയപ്പെടുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ?

ഓണക്കിറ്റ് ഇത്തവണ 6 ലക്ഷം കുടുംബങ്ങൾക്ക്, തുണിസഞ്ചി ഉൾപ്പടെ 15 ഇനം സാധനങ്ങൾ

കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ

അടുത്ത ലേഖനം
Show comments