Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇക്കൊല്ലം മുതൽ എല്ലാവർക്കും സൗജന്യ ടെലി നിയമസഹായം: അറിയാം ഇക്കാര്യങ്ങൾ

ഇക്കൊല്ലം മുതൽ എല്ലാവർക്കും സൗജന്യ ടെലി നിയമസഹായം: അറിയാം ഇക്കാര്യങ്ങൾ
, ഞായര്‍, 17 ജൂലൈ 2022 (17:22 IST)
ടെലിഫോൺ വഴി നിയമസഹാായം ലഭ്യമാക്കുന്ന ടെലി-ലോ സർവീസ് ഇക്കൊല്ലം മുതൽ എല്ലാവർക്കും സൗജന്യമാക്കുമെന്ന് നിയമമന്ത്രി കിരൺ റിജിജു. ഇക്കാര്യത്തിൽ നാഷ്ടൻ ലീഗൽ സർവീസ് അതോറിറ്റിയുമായി(എൻഎഎൽഎസ്എ ) നിയമവകുപ്പ് ധാരണാപത്രം ഒപ്പുവെച്ചു.
 
ഗ്രാമപഞ്ചായത്തുകളിലുള്ള ജനസേവനകേന്ദ്രങ്ങളിലെ ടെലി-വീഡിയോ കോൺഫറൻസിങ് സംവിധാനം പ്രയോജനപ്പെടുത്തിയാണ് സൗജന്യസേവനം നൽകുക. ഓരോ ജില്ലയിലും ഈ സേവനം നൽകാൻ 700 അഭിഭാഷകരെ എൻഎഎൽഎസ്എ ചുമതപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട മൊബൈൽ ആപ്പ് കഴിഞ്ഞവർഷം പുറത്തിറക്കിയിരുന്നു. 22 ഔദ്യോഗിക ഭാഷകളിൽ ആപ്പ് ലഭ്യമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്