Webdunia - Bharat's app for daily news and videos

Install App

റഷ്യയിൽ പരിശീലനം കഴിഞ്ഞ് ഇന്ത്യൻ വ്യോമനോട്ടുകൾ തിരിച്ചെത്തി, ബാക്കി പരിശീലനം ഇന്ത്യയിൽ

Webdunia
തിങ്കള്‍, 12 ഏപ്രില്‍ 2021 (21:36 IST)
ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി റഷ്യയിൽ പരിശീലനത്തിന് പോയ ഇന്ത്യയുടെ നാല് വ്യോമനോട്ടുകൾ പരിശീലനം പൂർത്തിയാക്കി തിരിച്ചെത്തി. വായുസേനയുടെ ടെസ്റ്റ് പൈലറ്റുമാരായ നാല് പേരെയാണ് ബഹിരാകാശ യാത്രക്കായി തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനത്തിനയച്ച‌ത്. കഴിഞ്ഞവർഷം ഫെബ്രുവരിയിലായിരുന്നു ഇവർ റഷ്യയിലേക്ക് പോയത്.
 
പ്രാഥമിക പ്രാഥമിക പരിശീലനം പൂർത്തിയാക്കിയ ഇവർ ഇനി രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി കൂടുതൽ വിദഗ്ധ പരിശീലനം നേടും. ബെംഗളൂരുവിലെ ഇസ്രോ ആസ്ഥാനത്താണ് നാല് വ്യോമനോട്ടുകളും ഇപ്പോളുള്ളത്.ഐഎസ്ആർഒയും റഷ്യൻ ബഹിരാകാശ ഗവേഷണത്തിന്റെ വാണിജ്യ മുഖമായ ഗ്ലാവ്കോസ്മോസും തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് ഇന്ത്യൻ യാത്രക്കാർക്ക് റഷ്യ പരിശീലനം നൽകിയത്.
 
ഗഗൻയാൻ ദൗത്യത്തിനാവശ്യമായ മറ്റ് ചില സാങ്കേതിക സഹായങ്ങളും ഗ്ലാവ്കോസ്മോസ് നൽകുന്നുണ്ട്.ഗഗൻയാൻ പദ്ധതിയുടെ ആദ്യ ആളില്ലാ ദൗത്യം 2020 അവസാനത്തോടെ പൂർത്തിയാക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും കൊവിഡ് മൂലം ഇത് വൈകുകയാണ്. ഈ വർഷം ആളില്ലാ ദൗത്യം പൂർത്തിയാക്കിയ ശേഷം 2023ഓടെ ഇന്ത്യയിൽ നിന്ന് ഒരു ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനാകുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments