ഗൂഗിൾ ഹാങ്ഔട്ടും ഔട്ടായി: സേവനങ്ങൾ നവംബർ വരെ

Webdunia
ഞായര്‍, 4 സെപ്‌റ്റംബര്‍ 2022 (15:17 IST)
ഗൂഗിളിൻ്റെ മെസേജിങ് സംവിധാനമായ ഹാങ്ഔട്ട് നവംബറിൽ സേവനം നിർത്തുമെന്ന് ഗൂഗിൾ അറിയിച്ചു. നിലവിൽ ഹാങ്ഔട്ട് ഉപയോഗിക്കുന്നവർ ചാറ്റിലേക്ക് മാറണമെന്ന് കമ്പനി അറിയിച്ചു. 2020 ഒക്ടോബറിലാണ് ഹാങ്ഔട്ട് സേവനം അവസാനിപ്പിക്കുന്ന കാര്യം ഗൂഗിൾ ആദ്യമായി അറിയിച്ചത്. ഇതിനോടനുബന്ധിച്ച് ഹാങൗട്ട്സ് ഉപയോക്താക്കളെ ചാറ്റിലേക്ക് മൈഗ്രേറ്റ് ചെയ്യുന്ന പ്രക്രിയ നേരത്തേ തന്നെ ഗൂഗിൾ ആരംഭിച്ചിരുന്നു.
 
ഹാങ്ഔട്ട് ഡേറ്റയുടെ ഒരു പകർപ്പ് പക്ഷേ ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. നവംബറിന് മുൻപായി ഇത് ചെയ്യണമെന്നാണ് ഗൂഗിളിൻ്റെ നിർദേശം. ഗൂഗിൾ ചാറ്റിലേക്ക് മാറുന്നതോടെ ഡോക്‌സ്, സ്ലൈഡുകൾ അല്ലെങ്കിൽ ഷീറ്റുകൾ എന്നിവ സൈഡ്-ബൈ-സൈഡ് എഡിറ്റിങ് ഉപയോഗിച്ച് എഡിറ്റ് ചെയ്യാൻ ഉപയോക്താക്കൾക്ക് കഴിയും. ചാറ്റ് ചെയ്തുകൊണ്ടിരിക്കെ തന്നെ ഇക്കാര്യങ്ങൾ ചെയ്യാനാകും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സ്ത്രീവിരുദ്ധ പരാമര്‍ശം; രമേശ് പിഷാരടിക്കെതിരെ മഹിളാ മോര്‍ച്ച പോലീസില്‍ പരാതി നല്‍കി

കേരള തെരഞ്ഞെടുപ്പ് 2026: ക്ഷേമം, തൊഴില്‍, സുരക്ഷാ വാഗ്ദാനങ്ങളുമായി വനിതാ വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള പ്രകടന പത്രികകള്‍

ജാമ്യമില്ല: സംവിധായകന്‍ രഞ്ജിത്തിന് തിരിച്ചടി

B1 Bridge Cost: യുഎസ് പൊളിച്ചുമാറ്റിയ ഇറാനിയന്‍ പാലത്തിന്റെ വില എത്രയെന്നറിയാമോ

അടുത്ത ലേഖനം
Show comments