Webdunia - Bharat's app for daily news and videos

Install App

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓൺലൈനായും ഓഫ്ലൈനായും കുട്ടികളുടെ നീക്കം അറിയാം, ഫാമിൽ ലിങ്ക് ആപ്പുമായി ഗൂഗിൾ

webdunia
ശനി, 22 ഒക്‌ടോബര്‍ 2022 (15:06 IST)
കുട്ടികളെ കൃത്യമായി നിരീക്ഷിക്കാൻ പ്രത്യേക സൗകര്യമൊരുക്കി ഗൂഗിൾ. ഓൺലൈനായും ഓഫ് ലൈനായും സംരക്ഷണം വാഗ്ദാനം ചെയ്താണ് ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് മോഡിഫൈ ചെയ്തിരിക്കുന്നത്. 
 
നിലവിൽ ഫാമിലി ലിങ്ക് ആപ്പിന് 3 ടാബുകളുണ്ട്. ഹൈലൈറ്റ്സ്, കണ്ട്രോൾസ്, ലൊക്കേഷൻ എന്നിവയാണത്. 2017ൽ ആപ്പ് അവതരിപ്പിക്കുമ്പോൾ ഈ ക്രമീകരണരീതി ആപ്പിനുണ്ടായിരുന്നില്ല.  കുട്ടികളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കാനാണ് കണ്ട്രോൾസ്. ഏതെല്ലാം തരം കണ്ടൻ്റുകൾ കുട്ടികൾ കാണണം എന്നതും ഇതുവഴി നിയന്ത്രിക്കാം. കുട്ടി എവിടെയാണ് ഉള്ളതെന്ന് അറിയാനാണ് ലൊക്കേഷൻ ടാബ്.
 
കുട്ടികളുടെ ഫോണില് ‍ ബാറ്ററി എത്രയുണ്ട് എന്നതിന് പുറമെ അലർട്ടും സെറ്റ് ചെയ്യാം. കുട്ടികൾക്കായി വാച്ച് ലിസ്റ്റും സൃഷ്ടിക്കാം. അതേസമയം ഗൂഗിൾ ഈ വിവരങ്ങളെല്ലാം കയ്യടക്കുന്നത് പ്രൈവസിയുടെ മുകളിലുള്ള കടന്നുകയറ്റമാകുമെന്നും നമ്മുടെ എല്ലാ വിവരങ്ങളിലേക്കും ഗൂഗിളിന് പ്രവേശനം കിട്ടുമെന്നും ആപ്പിനെ വിമർശിക്കുന്നവർ ചൂണ്ടികാണിക്കുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പതുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു