ഗൂഗിളിന്റെ എ ഐ ചാറ്റ് ബോട്ടായ ബാര്‍ഡിനെ റിബ്രാന്‍ഡ് ചെയ്ത് കമ്പനി. ജെമിനി എന്ന പേരിലാകും എ ഐ ചാറ്റ്‌ബോട്ട് ഇനി അറിയപ്പെടുക. ജെമിനിയുടെ പ്രത്യേക ആന്‍ഡ്രോയ്ഡ് ആപ്പും ഐഒഎസ് ആപ്പും കമ്പനി പുറത്തിറക്കി.ജെമിനിയുടെ പുതിയ വേര്‍ഷനായ ജെമിനി അള്‍ട്രാ 1ഉം ഗൂഗിള്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു.
ഇന്ന് മുതല്‍ ഇംഗ്ലീഷ് ഭാഷയിലുള്ള ജെമിനി 150 രാജ്യങ്ങളില്‍ ലഭ്യമാകും.40 ഭാഷകള്‍ ജെമിനി ചാറ്റ് ബ്ബോട്ട് പിന്തുണക്കും. ഗൂഗിള്‍ വണ്‍ എ ഐ പ്രീമിയം പ്ലാനിനൊപ്പമാണ് ജെമിനി അഡ്വാന്‍സ് സേവനം ലഭിക്കുക. ജെമിനി അള്‍ട്രാ ഫീച്ചറുകളാണ് ഇതിലുണ്ടാവുക. പ്രതിമാസം 19.99 ഡോളറാണ് ഇതിന് വില. ജെമിനിയുടെ ആന്‍ഡ്രോയിഡ് ആപ്പ് ഉപയോഗിച്ച് ടൈപ്പ് ചെയ്യാനും സംവദിക്കാനും സാധിക്കും. ഒപ്പം ചിത്രങ്ങള്‍ കാണിച്ച് നിര്‍ദേശങ്ങള്‍ ചോദിക്കാം. ആന്‍ഡ്രോയിഡ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്‌തോ ഗൂഗിള്‍ അസിസ്റ്റന്റിനൊപ്പമോ ജെമിനി ചാറ്റ്‌ബോട്ട് ഉപയോഗിക്കാവുന്നതാണ്.