Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെറിയ ജോലികൾക്ക് ഇനി ഗൂഗിൾ പ്രതിഫലം തരും, ടാസ്‌ക്‌സ് മേറ്റ് ആപ്പ് ഇന്ത്യയിൽ പരീക്ഷിക്കാനൊരുങ്ങി ഗൂഗിൾ

ചെറിയ ജോലികൾക്ക് ഇനി ഗൂഗിൾ പ്രതിഫലം തരും, ടാസ്‌ക്‌സ് മേറ്റ് ആപ്പ് ഇന്ത്യയിൽ പരീക്ഷിക്കാനൊരുങ്ങി ഗൂഗിൾ
, ചൊവ്വ, 24 നവം‌ബര്‍ 2020 (12:15 IST)
ഗൂഗിൾ ടാസ്‌ക്‌സ് മേറ്റ് ഇന്ത്യയിൽ പരീക്ഷിക്കുന്നു. ചെറിയ ടാസ്‌കുകൾ ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് പണം നേടാൻ സാധിക്കുന്ന ആപ്ലിക്കേഷനാണീത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വാണിജ്യ സ്ഥാപനങ്ങൾ പോസ്റ്റ് ചെയ്യുന്ന ടാസ്കുകളാണ് ടാസ്ക് മേറ്റിലുണ്ടാവുക.
 
ഉദാഹരണമായി ഒരു റസ്റ്റോറന്റിന്റെ ചിത്രം പകർത്തുക, സർവേയുടെ ഭാഗമായി ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. ഇംഗ്ലീഷിൽ നിന്നും മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം നൽകുക എന്നിങ്ങനെയുള്ള ടാസ്‌ക്കുക‌ളാണ് ആപ്പിൽ ഉണ്ടാവുക. നിലവിൽ ബീറ്റാ പരീക്ഷണത്തിലിരിക്കുന്ന ടാസ്ക്സ് മേറ്റ് ആപ്പ് ഗൂഗിൾ പ്ലേയിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കുമെങ്കിലും റഫറൽ കോഡ് ഇല്ലാതെ ആർക്കും ഉപയോഗിക്കാനാവില്ല.
 
ഒരു സ്ഥലത്ത് തന്നെ ഇരുന്നും സമീപപ്രദേശങ്ങളിൽ പോയിയുമുള്ള ടാസ്‌ക്കുകൾ ആപ്പിലുണ്ടാകും. ഓരോ ടാസ്കിന്റേയും പ്രതിഫലമെത്രയെന്ന് കാണിച്ചിട്ടുണ്ടാവും. പുറത്തുനിന്നുള്ള സ്ഥാപനങ്ങൾ നൽകുന്ന ടാസ്കുകളും ഗൂഗിൾ തന്നെ നേരിട്ട് നൽകുന്ന ടാസ്‌ക്കുകളും ഇതിൽ കാണും.കടകളുടെയും കെട്ടിടങ്ങളുടേയും ചിത്രങ്ങൾ പകർത്തുന്നതിലൂടെ  മാപ്പിങ് സേവനങ്ങൾ മെച്ചപ്പെടുത്താനാണ് ഗൂഗിൾ ഉദ്ദേശിക്കുന്നത്. പൂർത്തിയായ ടാസ്കുകൾ, ശരിയായി ചെയ്തവ, നിങ്ങളുടെ ലെവൽ, പരിശോധനയിലുള്ള ടാസ്കുകൾ എന്നിവയും ആപ്പിൽ കാണാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് ആദ്യം എത്തുക ഓക്‌സ്ഫഡിന്റെ കൊവിഷീല്‍ഡ് വാക്‌സിന്‍: ജനുവരിയോടെ വിതരണം ആരംഭിയ്ക്കും എന്ന് റിപ്പോര്‍ട്ടുകള്‍