ഗൂഗിളിൻ്റെ നിലനിൽപ്പിന് ഭീഷണിയാകുമെന്ന് കരുതപ്പെടുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിയെ നേരിടാൻ ബാർഡ് എന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനം രൂപപ്പെടുത്തി ഗൂഗിൾ. ലോകത്തിൻ്റെ അറിവുകളെയും ഭാഷാ മോഡലുകളുടെ ശക്തിയും സംയോജിപ്പിച്ചാണ് ബാർഡ് ഒരുങ്ങുന്നത്.
ചാറ്റ് ജിപിടി ബോട്ടിന് സമാനമായി വലിയ കാര്യങ്ങൾ ഒരു ഒൻപത് വയസൂകാരന് പോലും മനസിലാകുന്ന തരത്തിൽ വിശദീകരിക്കാനാകുന്ന എഐയാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. സംഭാഷണങ്ങൾക്കുള്ള ലാങ്ങേജ് മോഡൽ ഉപയോഗിച്ചാണ് ബാർഡ് അവതരിപ്പിക്കുന്നത്.