500 ഉപഭോക്താക്കളുടെ സുപ്രധാനമായ വിവരങ്ങൾ കേന്ദ്രസർക്കാറിന് ചോർത്തിയെന്ന് ഗൂഗിൾ

അഭിറാം മനോഹർ
വ്യാഴം, 28 നവം‌ബര്‍ 2019 (15:26 IST)
ഇന്ത്യയിലെ 500 ഉപഭോക്താക്കളുടെ സുപ്രധാനമായ വിവരങ്ങൾ കേന്ദ്രസർക്കാറിന് വേണ്ടി ചോർത്തിനൽകിയെന്ന് ഗൂഗിൾ വെളിപ്പെടുത്തി. ജുലൈ,സെപ്റ്റംബർ മാസങ്ങൾക്കിടയിലാണ് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതെന്ന് ഗൂഗിൾ പറയുന്നു. 
 
വിവരങ്ങൾ ചോരുന്നത് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 149 രാജ്യങ്ങളിൽ നിന്നുള്ള 12000 യൂസർമാർക്കാണ് ഗൂഗിൾ ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് വർഷവും ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഗൂഗിള്‍ ത്രെട്ട് അനാലിസിസ് ഗ്രൂപ്പ് മേധാവി ഷെയ്ന്‍ ഹാന്റലി വെളിപ്പെടുത്തി.
 
എന്നാൽ ചോർത്തപ്പെട്ട ഉപഭോക്താക്കൾ ആരൊക്കെയാണെന്നും ഹാക്കിങിന് നേത്രുത്വം നൽകിയ സർക്കാർ സംവിധാനം ഏതെന്നും ഗൂഗിൾ വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. രാഷ്ട്രീയ നേതാക്കൾ,മാധ്യമപ്രവർത്തകർ,മനുഷ്യാവകാശ പ്രവർത്തകർ എന്നിവരാണ് ഇരകളെന്നാണ് കരുതുന്നത്.
 
നേരത്തെ 20 രാജ്യങ്ങളിലെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി വാട്സപ്പും സമ്മതിച്ചിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ലളിതമായ തന്ത്രത്തിലൂടെ വൈദ്യുതി ബില്‍ 10% വരെ കുറയ്ക്കാം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

അടുത്ത ലേഖനം
Show comments