വിവാദ ആൾദൈവം നിത്യാനന്ദ ഒളിവിൽ?; ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ; എന്തായാലും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്
നിത്യാനന്ദ വിദേശത്തേക്ക് കടന്നതായി വ്യാഴാഴ്‌ച ഗുജറാത്ത് പൊലീസാണ് സൂചിപ്പിച്ചത്.
കുട്ടികളെ തട്ടിക്കൊണ്ടു പോയതിനും അന്യായമായി തടങ്കലിലാക്കി വിശ്വാസികളില്‍ നിന്ന് പണം പിരിച്ചതിനും പൊലീസ് കേസെടുത്ത ആള്‍ദൈവം നിത്യാനന്ദ രാജ്യം വിട്ടു. നിത്യാനന്ദ വിദേശത്തേക്ക് കടന്നതായി വ്യാഴാഴ്‌ച ഗുജറാത്ത് പൊലീസാണ് സൂചിപ്പിച്ചത്.
എന്നാൽ നിത്യാനന്ദ രാജ്യം വിട്ടു എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.ഗുജറാത്തിലെ ആശ്രമത്തിന്റെ ചുമതല വഹിച്ചിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തിന് ശേഷം നിത്യാനന്ദയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം ശക്തമാക്കുന്നതിനിടെയാണ് രാജ്യം വിടല്‍.
സ്വാധി പ്രാണ്‍പ്രിയാനന്ദ, പ്രിയതത്വ റിദ്ദി എന്നിവരെയാണ് ആശ്രമത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കുറഞ്ഞത് നാല് കുട്ടികളെയെങ്കിലും തട്ടിക്കൊണ്ട് വന്ന് അനധികൃതമായി തടവില്‍ വച്ച് പണം പിരിക്കാന്‍ ഉപയോഗിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
നാല് കുട്ടികളെ ഒരു ഫ്ളാറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയതിന് ശേഷമാണ് നിത്യാനന്ദയ്ക്കെതിരെ കേസെടുത്തത്. സ്വാധി പ്രാണ്‍പ്രിയാനന്ദ, പ്രിയതത്വ റിദ്ദി എന്നിവര്‍ക്കായിരുന്നു അഹമ്മദാബാദിലെ ആശ്രമത്തിന്റെ ഉത്തരവാദിത്വം. കര്‍ണാടക സ്വദേശിയായ ജനാര്‍ദനന്‍ ശര്‍മ്മയുടെ പരാതിയെ തുടര്‍ന്നാണ് നിത്യാനന്ദയ്ക്കെതിരെയുള്ള നടപടികള്‍ ആരംഭിച്ചത്. തന്റെ 12 വയസ്സുകാരനായ മകനെയും 15കാരിയായ മകളെയും 19കാരിയായ മകളെയും നിത്യാനന്ദയുടെ ആശ്രമത്തില്‍ അന്യായമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് പരാതി.