Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആൻഡ്രോയ്ഡ് ഫോണുകളിൽ വൻ സുരക്ഷാ വീഴ്ച, മുന്നറിയിപ്പുമായി കേന്ദ്രം

ആൻഡ്രോയ്ഡ് ഫോണുകളിൽ വൻ സുരക്ഷാ വീഴ്ച, മുന്നറിയിപ്പുമായി കേന്ദ്രം

അഭിറാം മനോഹർ

, വ്യാഴം, 8 ഓഗസ്റ്റ് 2024 (17:10 IST)
മീഡിയടെക് ചിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് അതീവ സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. ആന്‍ഡ്രോയ്ഡ് 12,13 എല്‍,13,14 എന്നീ ഓഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളെയാകും പുതുതായി കണ്ടെത്തിയ പ്രശ്‌നങ്ങള്‍ ബാധിക്കുക.
 
ഫോണുകളുടെ ഫ്രെയിം വര്‍ക്ക്, സിസ്റ്റം,കേര്‍നല്‍, എആര്‍എം കമ്പോണന്റ്, ഇമേജിനേഷന്‍ ടെക്‌നോളജീസ്,മീഡിയ ടെക് കമ്പോണന്റ്, ക്വാല്‍കോം ക്ലോസ്ഡ്- സോഴ്‌സ് കമ്പോണന്റ് എന്നിവയിലാണ് പുതിയ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താനും ഫോണിന്റെ നിയന്ത്രണം കൈക്കാലാക്കാനും ഈ പ്രശ്‌നങ്ങള്‍ ദുരുപയോഗം ചെയ്തുകൊണ്ട് ഹാക്കര്‍മാര്‍ക്ക് സാധിക്കും.
 
ഫോണ്‍ കമ്പനികള്‍ പുറത്തിറക്കുന്ന സുരക്ഷാ അപ്‌ഡേറ്റുകള്‍ ഉടന്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ ഇത് പരിഹരിക്കാവുന്നതാണ്. ഗൂഗിള്‍ പ്ലേസ്റ്റോര്‍ പോലെ വിശ്വാസ്യതയുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് മാത്രം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇമെയിലുകള്‍,എസ്എംഎസ് എന്നിവ വഴിയെല്ലാം ലഭിക്കുന്ന അപരിചിതമായ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നതും ഒഴിവാക്കാം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ കൗണ്‍സിലിങ്; യോഗ്യതയുള്ളവര്‍ ബന്ധപ്പെടുക